Wed Nov 11, 2026 7:53 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

ഇടത് ഭരണത്തിൽ വിലക്കയറ്റിൽ നമ്പർ ഒന്നായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

HOME / Kerala March 5, 2026

ആറ്റിങ്ങൽ: ഇടത് ഭരണത്തിൽ വിലക്കയറ്റിൽ നമ്പർ ഒന്നായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോഗ്യ കേരളത്തെ വെൻ്റിലേറ്ററിലും മോർച്ചറിയിലേയ്ക്കും നയിച്ച സർക്കാരാണിത്. മരുന്നും , സൂചിയും പഞ്ഞിയും മില്ലാത്ത സാധാരണക്കാരന് ചികിത്സ ലഭിക്കാത്ത ഇടമായി മാറി. യു.ഡി. ഭരണത്തിലുണ്ടായിരുന്നപ്പോൾ ലാഭത്തിലായിരുന്ന കെ.എസ്.ഇ.ബി 50000 കോടിയുടെ കടത്തിലാണ്. ഈ സർക്കാർ നാലുതവണ വൈദ്യുതി ചാർജ് കൂട്ടുകയും ചെയ്തു.

കേരളത്തിൻ്റെ തകർന്ന സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ബദൽ നിർദ്ദേശവും യു.ഡി എഫിൻ്റെ പക്കലുണ്ട്. വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ആറ്റിങ്ങലിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു സതീശൻ. പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമ്മേളനം എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് എം.പി, പി.കെ. ശ്രീകണ്ഠൻ എം.പി. എൻ. കെ പ്രേമചന്ദ്രൻ എം.പി, ബെന്നി ബഹനാൻ, എൻ ശക്തൻ, അനുബ് ജേക്കബ്, പാലോട് രവി, വി.എസ് ശിവകുമാർ, എൻ. പീതാംബരക്കുറുപ്പ് ടി. ശരത്ചന്ദ്രപ്രസാദ്,തുടങ്ങിയവർ പങ്കെടുത്തു.