Wed Nov 11, 2026 7:53 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

യുഎസ് – ഇറാൻ യുദ്ധം: പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ

HOME / Kerala March 5, 2026

കൊച്ചി : യുഎസ് – ഇറാൻ യുദ്ധം മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് സംരക്ഷണത്തിനുമായി ജിസിസി-കേരള സർക്കാരുകൾ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ.

നോർക്ക വഴി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ലോക കേരള സഭാ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കവെ പ്രതിസന്ധി സാഹചര്യത്തിൽ പ്രവാസി സമുഹത്തിൻ്റെ സുരക്ഷക്കായി സ്വീകരിച്ച പിന്തുണയും ഏകോപനവും ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സജീവമായ ഇടപെടലിനെ ഡോ. ആസാദ് മൂപ്പൻ എടുത്തുപറഞ്ഞു. ഒപ്പം, ഏറെ പ്രതിസന്ധികൾ നിറഞ്ഞ സമയങ്ങളിൽ ജിസിസി മേഖലയിലെ പ്രവാസികൾക്ക് സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് തുടർച്ചയും ഉറപ്പുനൽകി പ്രവാസി സമുഹത്തെ ചേർത്തുപിടിക്കുന്ന ജിസിസിയിലെ ഭരണ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു.

സമൂഹത്തിന്റെ ക്ഷേമം, സുരക്ഷ, ആത്മവിശ്വാസം എന്നിവയ്ക്ക് എന്നും മുൻഗണന നൽകുന്ന ഈ മേഖലയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദിയുള്ളവരാണെന്നും ഉത്തരവാദിത്തമുള്ള ഭരണ നേതൃത്വമാണ് രണ്ട് പ്രദേശങ്ങളുടെയും വളർച്ചയ്ക്ക് സംഭാവന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പ്രദേശങ്ങളുടെയും വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുന്ന ദശലക്ഷക്കണക്കിന് പ്രവാസി സമൂഹത്തിന് ഇത്തരം ഇടപെടലുകൾ ഈ ഘട്ടത്തിൽ വലിയ ആശ്വാസവും, ആത്മവിശ്വാസവുമാണ് പകർന്നു നൽകുന്നതും അദ്ദേഹം കൂട്ടിച്ചേർത്തു.