Tue Aug 04, 2026 9:12 pm
FLASH
X

എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ്; പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കാൻ സുപ്രീംകോടതിയിൽ ഹർജി

HOME / Kerala February 13, 2026

എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം സംബന്ധിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. പ്രാതിനിധ്യ വോട്ടാവകാശ രീതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുനഃസ്ഥാപിച്ചിരുന്നു. എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ടെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ഇതിനെതിരെയാണ് എസ്എൻഡിപി യോഗം അംഗങ്ങളായ രണ്ട് പേർ അപ്പീൽ നൽകിയത്. കേസിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി തടസ ഹർജി ഫയൽ ചെയ്തു. തങ്ങളുടെ വാദം കേൾക്കാതെ ഉത്തരവ് പറയരുതെന്നാണ് ആവശ്യം