Wed Feb 11, 2026 8:57 pm
FLASH
X
booked.net

മലങ്കരസഭയുടെ ഇടയന് 78ാം പിറന്നാൾ

Kerala / News February 11, 2026

കോട്ടയം : മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ഇന്ന് 78ാം പിറന്നാൾ. ആഘോഷങ്ങൾ ഒഴിവാക്കി ഓതറ ആശാഭവനിലെ ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം ബാവാ സമയം ചെലവഴിക്കും. രാവിലെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ മം​ഗലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിക്കും. വൈകീട്ട് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പ്രത്യാശാഭവനിൽ ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം സ്നേഹവിരുന്നിൽ പങ്കെടുക്കും.