Tue Aug 04, 2026 9:13 pm
FLASH
X

ദേശീയ പണിമുടക്ക് തൊഴിലാളികളുടെ അമർഷത്തിന്റെ പ്രതീകമാകും.ചിറ്റുമൂല നാസർ

HOME / Kerala February 10, 2026

കരുനാഗപ്പള്ളി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് തൊഴിലാളികളെ ശത്രുക്കളായി കാണുന്ന മോദി സർക്കാരിനെതിരെയുള്ള അമർഷം അണപൊട്ടിയൊഴുകുമെന്ന് ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി ചിറ്റുമൂല നാസർ. ലോകത്തിന് മാതൃകയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽനിന്നും പിന്മാറാനുള്ള കേന്ദ്ര സർക്കാരിന്റെ കൗശലമാണ് സംസ്ഥാന വിഹിതം വർദ്ധിപ്പിച്ചതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പണിമുടക്കിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ നടന്ന യു ഡി ടി എഫ് നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ മുടിയിൽ മുഹമ്മദ് കുഞ്ഞിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ തൊടിയൂർ രാമചന്ദ്രൻ,എം എസ് ഷൗകത്ത്,കെ ജെ താശ്കന്റ്,ബാബു അമ്മവീട്, എം നിസാർ,ബീനി അനിൽ,ഷഹാ റുദ്ദീൻ,സുനിൽ കൈലാസം,ബിനു ക്ലാപ്പന,ഷാജി കൃഷ്ണൻ, സബീർ വവ്വക്കാവ്, ജലജകുമാരി ,കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.