അഹമ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടതിനെ തുടർന്ന് പിടിയിലായ ഐ എസ് ഭീകരൻ അബ്ദുൽ റഹ്മാൻ ഫരീദാബാദ് ജയിലിൽ കൊല്ലപ്പെട്ടു. സഹതടവുകാരനുമായുള്ള സംഘർഷത്തെ തുടർന്നാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കശ്മീർ സ്വദേശിയായ അബ്ദുൽ റഹ്മാനെ ഗുജറാത്ത് എടിഎസും ഐബിയും ചേർന്നാണ് പിടികൂടിയത്. അൽക്വയ്ദയുമായി ബന്ധപ്പെട്ടും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.




