Tue Aug 04, 2026 10:10 pm
FLASH
X

എസ് പി വെങ്കിടേഷ് കാലം മറക്കാത്ത താള പ്രവാഹം

HOME / Kerala February 10, 2026

തിരുവനന്തപുരം:  പ്രശസ്ത  സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന്റെ അനുസ്മരണാർത്ഥം ഭാരത് ഭവനും വയലാർ  രാമവർമ്മ സാംസ്കാരിക വേദിയും ചേർന്നൊരുക്കിയ ‘വാൽക്കണ്ണെഴുതിയ മകരനിലാവ്’ ശ്രദ്ധാഞ്ജലി ഫെബ്രുവരി ഒമ്പതാം തീയതി തിങ്കളാഴ്ച ഭാരത് ഭവൻ ശെമ്മാങ്കുടി ഹൈക്യൂ തീയേറ്ററിൽ നടന്നു. താള ബോധത്തിൽ നിന്നും ചിറകടിച്ചുയർന്ന സംഗീതമാണ് എസ് പി വി യുടെതെന്ന് കെ ജയകുമാർ ഐ എ എസ് ഉദ്ഘാടനം നിർവ്വഹിച്ച്‌ കൊണ്ട് പറഞ്ഞു. നിർവഹിച്ചു. വയലാർ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ. ജി രാജ് മോഹൻ അധ്യക്ഷതയും, നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ സ്വാഗതവും പറഞ്ഞു. എസ് പി വി യുടെ സംഗീത സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് പണ്ഡിറ്റ് രമേശ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ചലചിത്ര പിന്നണി ഗായിക ഡോക്ടർ ബി അരുന്ധതി, വൈക്കം വേണുഗോപാൽ, രവിശങ്കർ, സരിതരാജീവ്,  ജി വിജയകുമാർ, ഗോപൻ ശാസ്തമംഗലം, സതീതമ്പി, ഷീല എബ്രഹാം രഞ്ജിനി സുധീരൻ, മിനി ദീപക് എന്നിവരും സംസാരിച്ചു. വയലാർ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് 5 മണിക്കൂർ നീണ്ട സംഗീതാ അർച്ചന ശ്രദ്ധേയമായി.