Tue Aug 04, 2026 10:08 pm
FLASH
X

കാട്ടാക്കട മണ്ഡലത്തിൽ നവീകരിച്ച റോഡുകൾ ഉദ്ഘാടനം ചെയ്തു

HOME / Kerala February 10, 2026

കാട്ടാക്കട നിയോജക മണ്ഡലത്തിലെ നവീകരിച്ച കുന്നുംപാറ – കുരുവിൻമുകൾ – മച്ചേൽ റോഡ്, കുന്നുംപാറ – വലിയറത്തല റോഡ് എന്നിവയുടെ ഉദ്ഘാടനം ഐ. ബി. സതീഷ് എം.എൽ.എ നിർവ്വഹിച്ചു.2024-25 വർഷത്തെ ശബരിമല ബഡ്ജറ്റിൽ ഉൾപ്പെടുത്തി ബി.എം.ബി.സി നിലവാരത്തിലാണ് റോഡുകളുടെ നവീകരണം പൂർത്തിയാക്കിയത്. 2.82 കോടി രൂപയാണ് പദ്ധതി ചെലവ്.

കാണവിള ജംഗ്ഷനിൽ വച്ച് നടന്ന ചടങ്ങിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിയാദുൽ അക്‌സർ എസ്. എച്ച് അധ്യക്ഷത വഹിച്ചു. നേമം നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.അനിത, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ ഷാജി, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം ശ്രീകല വി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.