പുരി,ഒറീസ:EPF ,ESI പരിധിയും മിനിമം പെൻഷനും വർദ്ധിപ്പിക്കുവാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു.BMS ഇരുപത്തിയൊന്നാം ദേശീയ സമ്മേളനം ഒറീസയിലെ പുരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ട്രേഡ് യൂണിയനുകൾ പുതിയ തൊഴിൽ നിയമങ്ങളുടെ കാര്യത്തിൽ “സ്വന്തം കട” സംരക്ഷിക്കുവാൻ മാത്രം നിലപാടുകൾ സ്വീകരിച്ചപ്പോൾ BMS രാഷ്ട്ര താൽപ്പര്യം ഉയർത്തിപ്പിടിച്ച് നിലപാടുകൾ എടുത്തു.ചരിത്രത്തിലാദ്യമായി എല്ലാവർക്കും അപ്പോയിൻ്റ്മെൻ്റ് ലെറ്റർ ഉറപ്പാക്കി,വർഷത്തിലൊരിക്കൽ ഹെൽത്ത് ചെക്കപ്പ് നിർബന്ധമാക്കി മാത്രമല്ല അപകടകരമായ തൊഴിൽ മേഖലയിൽ, ഒരു തൊഴിലാളി മാത്രമെങ്കിലും ESI ഏർപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.ഇവിടെ നടക്കുന്ന ചർച്ചകൾ നേരിട്ട് കേൾക്കുവാൻ കഴിയില്ല എങ്കിലും സർക്കാരിൻ്റെ ശ്രദ്ധയിൽ വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും.സർക്കാരും തൊഴിലാളിയും രണ്ടല്ല ഒന്നാണ്,വികസിത ഭാരതത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം അദ്ദേഹം പറഞ്ഞു.BMS ദേശീയ അധ്യക്ഷൻ ഹിരണ്മയ് പാണ്ഡേ അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയം സേവക സംഘം കാര്യകാരി സദസ്യൻ വി . ഭാഗയ്യ, ജനറൽ സെക്രട്ടറി രവീന്ദ്ര ഹിംതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേന്ദ്ര തൊഴിലാളി സംഘടനാ പ്രതിനിധികളും പ്രസംഗിച്ചു.




