Tue Aug 04, 2026 9:47 pm
FLASH
X

മണൽച്ചിത്ര പ്രദർശനം നടൻ രാഘവൻ ഉദ്ഘാടനം ചെയ്തു

HOME / Kerala February 5, 2026

തിരുവനന്തപുരം : കേരളത്തിലെ മണൽച്ചിത്ര കലയുടെ ഉപജ്ഞാതാവ് നേമം കൃഷ്ണൻനായരുടെയും ശിഷ്യരുടെയും അപൂർവ്വ മണൽച്ചിത്ര പ്രദർശനം ഇന്നു വൈലോപ്പിള്ളി ആർട്ട് ഗ്യാലറിയിൽ നടൻ രാഘവൻ ഉദ്ഘാടനം ചെയ്തു. സമം ആർട്സ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന പ്രദർശനം ഫെബ്രു 8 വരെ നീണ്ടുനില്ക്കും. ഡോ. എം ജി ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തിയപ്പോൾ പത്മശ്രീ ജി ശങ്കർ, കാട്ടൂർ നാരായണ പിള്ള, നേമം പുഷ്പരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വഞ്ചിയൂർ പ്രവീൺകുമാർ സ്വാഗതമാശംസിച്ചു. അജയ് തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിവി പ്രേംകുമാർ, മിനി സതീഷ് എന്നിവർ സംസാരിച്ചു. 10 മണി മുതൽ 6 മണി വരെയാണ് പ്രദർശനം