Wed Feb 11, 2026 5:50 am
FLASH
X
booked.net

കമ്മ്യൂണിസ്റ്റ് ചൈന കഴിഞ്ഞാൽ കേരളം സമ്മതിച്ച് കേന്ദ്രസർക്കാർ….Central govt agrees to Kerala….

Videos February 4, 2026

കേരളം രാജ്യത്തിന് മാതൃക എന്ന് കേന്ദ്ര സാമ്പത്തിക സർവേ കേരളത്തിലെ ബിജെപിക്ക് തിരിച്ചടിയായ സർവേ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ അംഗീകാരം നൽകി കേന്ദ്ര ധനമന്ത്രാലയം കേന്ദ്രം ഭരിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് എന്നാൽ ഇങ്ങേയറ്റത്ത് ഒരു കൊച്ചു സംസ്ഥാനത്ത് എൽഡിഎഫ് മുന്നണിയ ചേർത്തു നിർത്തി സിപിഎം ജനമുന്നേറ്റ പ്രഖ്യാപനങ്ങളും പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കിയും മുന്നേറിക്കൊണ്ടിരിക്കുന്നു കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുവാൻ കച്ചകെട്ടി നടക്കുകയാണ് ബിജെപിയും കോൺഗ്രസും ആരോപണങ്ങളും അഴിമതിയും എന്നതിൽ ആരോപണം ചുമ്മാതെ പറഞ്ഞുകൊണ്ടിരിക്കാമെങ്കിലും അഴിമതി ചുമ്മാതെ പറയാൻ സാധിക്കാതെ ഉഴലുകയാണ് ഈ പ്രതിപക്ഷ പാർട്ടികൾ എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം പിണറായി സർക്കാരിനെ സാമ്പത്തികമായി തകർക്കാൻ നോക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കിടയിലും ജനപിന്തുണയേകുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു ഒരിക്കലും സാധ്യമാകില്ലെന്ന് വിധിയെഴുതിയ പദ്ധതികൾ ഇന്ന് ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു സംസ്ഥാന സർക്കാരിന്റെ ജനപ്രിയ പദ്ധതികളിൽ പ്രധാനപ്പെട്ട പ്രഖ്യാപനമായിരുന്നു അതിദാരിദ്ര്യമുക്ത കേരളം കേരളത്തോട് വിവേചനം കാട്ടുമ്പോഴും മിക്ക പദ്ധതികൾക്കും കേന്ദ്രപ്രശംസ സംസ്ഥാനത്തിന് ലഭിക്കുന്നുമുണ്ട് ഇടതുപക്ഷത്തിന്റെ മുഖ്യ ശത്രുവായി പ്രവർത്തിക്കുന്ന കേരളത്തിലെ ബിജെപി നേതൃത്വത്തിന് തിരിച്ചടിയാണ് ഈ അംഗീകാരങ്ങൾ എല്ലാം അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന നിലയിൽ കേരളത്തെ പ്രകീർത്തിച്ച് കേന്ദ്ര സാമ്പത്തിക സർവേ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ച റിപ്പോർട്ടിൽ പരാമർശിച്ചതാണ് കേരളത്തിൻറെ പദ്ധതിയെ അംഗീകരിച്ചതിനുള്ള മറ്റൊരു തെളിവ് കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് കേരളത്തെ പ്രശംസിച്ചിരിക്കുന്നത് ഗ്രാമീണ വികസനം സാമൂഹിക വളർച്ച എന്നീ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ സമാനതകൾ ഇല്ലാത്തതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടുംബശ്രീ ആശാവർക്കർമാർ അംഗണവാടി ജീവനക്കാർ എന്നിവരുടെ പങ്കാളിത്തത്തോടെയുള്ള കൂട്ടായ പ്രവർത്തനമാണ് നേട്ടത്തിന് വഴിയൊരുക്കിയതെന്നും റിപ്പോർട്ട് പറയുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് 2025ലെ കേരളപ്പിറവിദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ്. 21ൽ തുടർഭരണത്തിൽ എത്തിയ എൽഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു കേരളത്തെ അതിദരിദ്രമുക്തമാക്കും എന്നത് ഭക്ഷണം ആരോഗ്യം വരുമാനം വാസസ്ഥലം എന്നീ അടിസ്ഥാന ക്ലേശങ്ങളെ മാനദണ്ഡമാക്കിയായിരുന്നു അതിദാരിദ്ര്യം തുടച്ചുനീക്കൽ യജ്ഞം 1032 തദ്ദേശ സ്ഥാപനങ്ങളിലായി 64006 കുടുംബങ്ങളെയാണ് ഇതിനായി കണ്ടെത്തിയത് അവരെ അതിദരിദ്രമുക്തമാക്കുന്നതായിരുന്നു പദ്ധതി അതിവിപുലമായ ഈ പദ്ധതി പല സൂക്ഷ്മ പരിശോധനയിലൂടെയാണ് പ്രാവർത്തികമാക്കിയത് ഇന്ത്യയിൽ തന്നെ ഇത്തരം ഒരു പദ്ധതി ഏറ്റെടുക്കുന്ന ആദ്യത്തെ സർക്കാർ സംവിധാനമാണിത് കമ്മ്യൂണിസ്റ്റ് ചൈന കഴിഞ്ഞാൽ അതിദരിദ്രില്ലാത്ത ലോകത്തെ തന്നെ ഏക ഭൂപ്രദേശമായി മാറുകയാണ് കേരളം 17000 കോടി രൂപ കേന്ദ്രത്തിൽ നിന്നും ലഭിക്കാനുണ്ടെന്ന ബജറ്റിലെ പരാമർശം കേന്ദ്ര നിലപാടിനോടുള്ള കേരളത്തിന്റെ പ്രതിഷേധമായിരുന്നു. അതിനിടയിലും കേരളത്തെ കേന്ദ്ര അംഗീകാരം തേടിയെത്തി എന്നതും മറ്റൊരു പ്രത്യേകതയാണ് പിണറായി സർക്കാരിനെ താഴെയിറക്കാൻ കഠിന പ്രയത്നം നടത്തുന്ന ബിജെപി കേരള ഘടകത്തെ വിശ്വാസത്തിൽ എടുക്കാതെയാണ് കേന്ദ്രം കേരളത്തെ പ്രശംസിച്ചിരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്