Wed Nov 11, 2026 8:41 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

വിളപ്പിൽശാല സി എച്ച് സി ഡോക്ടറെ സംരക്ഷിക്കുവാൻ നീക്കമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ്

HOME / Kerala January 27, 2026

തിരുവനന്തപുരം : ഡോക്ടർ സംഘടനയുടെ ഇടപെടൽ തടയണമെന്ന് ആവിശ്യം. വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകി രോഗി മരിച്ച സംഭവത്തിൽ നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിച്ച് ഡോക്ടറെ രക്ഷിക്കുവാൻ നീക്കമെന്ന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി തുടർ നടപടികൾക്ക് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. കടുത്ത ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ പത്തൊൻപതാം തീയതി പുലർച്ചെയാണ് ബിസ്മിർ എന്ന 37 കാരൻ വിളപ്പിൽശാല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. ഗേറ്റ് പൂട്ടി ഡോക്ടറും ജീവനക്കാരും ഈ സമയം ഉറക്കത്തിലായിരുന്നു. ഇതിനാൽ ആശുപത്രിക്ക് അകത്ത് അടിയന്തിര ചികിത്സ ആവശ്യമായ ബിസ്മിറിന് കടക്കാൻ കഴിഞ്ഞില്ല.

രോഗിയോടൊപ്പം ഉണ്ടായിരുന്ന ഭാര്യയുടെ ഉച്ചത്തിലുള്ള വിളി ഏറെ നേരം കഴിഞ്ഞാണ് ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. വളരെ നേരം ഗേറ്റിന് പുറത്ത് കാത്ത് നിന്ന രോഗിയ്ക്ക് പിന്നാലെ ഡോക്ടറുടെ സേവനത്തിനും ആശുപത്രിയ്ക്ക് അകത്ത് വളരെ ദീർഘ നേരം കാത്ത് ഇരിക്കേണ്ടി വന്നു. കുഴഞ്ഞു വീഴുമെന്ന സ്ഥിതിയായതോടെ ഡോക്ടർ എത്തി പരിശോധിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയും അവിടെ എത്തിക്കുന്നതിന് മുമ്പ് രോഗി മരണപ്പെടുകയും ചെയ്തു. വിളപ്പിൽശാല ആശുപത്രിയിൽ ചികിത്സാക്കായി കാത്ത് നിൽക്കേണ്ടി വന്ന സമയത്ത് ചികിത്സയും തുടർ നടപടികളും ഉണ്ടായിരുന്നുവെങ്കിൽ രോഗിയുടെ ജീവൻ രക്ഷിക്കുവാൻ സാധിക്കുമായിരുന്നു. മനുഷ്യ ജീവൻ വളരെ വിലയേറിയതാണ്. സുരക്ഷിതത്വത്തിന്റെ പേര് പറഞ്ഞു ഗേറ്റ് അടച്ചിടുന്നതും കർമ്മനിരതരായി പ്രവർത്തിക്കേണ്ട ഡ്യൂട്ടി സമയത്ത് ഉറങ്ങുന്നതും ചികിത്സ വൈകിപ്പിക്കുന്നതും നിഷേധിക്കുന്നതും നിയമപരമായി അംഗീകരിക്കുവാൻ കഴിയില്ല. ബിസ്മിറിന്റേത് സ്വാഭാവിക മരണമെന്ന് വരുത്തുവാനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത്.


ഡ്യൂട്ടി ഡോക്ടർക്ക് എതിരെ ചികിത്സ വൈകിപ്പിച്ച കുറ്റത്തിന് കേസ് എടുക്കുവാൻ തയ്യാറായിട്ടില്ല. തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടക്കുന്നത് പ്രഹസന അന്വേഷണമാണ്. ആരോപണ വിധേയരുമായി പരിചയമുള്ള ജില്ലാ മെഡിക്കൽ ഓഫീസിലെ സംഘമാണ് അന്വേഷണം നിലവിൽ നടത്തുന്നത്. ആരോപണ വിധേയർക്ക് അനുകൂലമായി റിപ്പോർട്ട് തയ്യാറാക്കിപ്പിക്കുവാനും ചികിത്സ വൈകിപ്പിച്ചിട്ടില്ലെന്ന് വരുത്തുവാനും ഡോക്ടർ സംഘടനയുടെ നേതൃത്വത്തിലാണ് രഹസ്യ നീക്കങ്ങൾ നടക്കുന്നത്. ആരോഗ്യ വകുപ്പ് നടത്തുന്ന അന്വേഷണങ്ങളിൽ ആരോപണ വിധേയർക്ക് അനുകൂലമായി നടക്കുന്ന ബാഹ്യ ഇടപെടലുകൾ തടയണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും അടിയന്തിര ചികിത്സ വൈകിപ്പിക്കൽ അനുവദിക്കില്ലെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നു,