Wed Aug 05, 2026 12:44 am
FLASH
X

റിപ്പബ്ലിക് ദിനാഘോഷം: നിയമസഭയിൽ സ്പീക്കർ പതാക ഉയർത്തി

HOME / Kerala January 26, 2026

തിരുവനന്തപുരം : റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാങ്കണത്തിൽ  നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ദേശീയ പതാക ഉയർത്തി. വാച്ച് ആന്റ് വാർഡിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം നിയമസഭാസമുച്ചയത്തിലെ മഹാത്മഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി. ആർ. അംബേദ്കർ, കെ. ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ജീവനക്കാരുടെ ഗായകസംഘത്തിന്റെ ദേശഭക്തി ഗാനങ്ങൾ അരങ്ങേറി. പൂന്തുറ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിനികൾ ബാൻഡ് മേളം അവതരിപ്പിച്ചു. നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.