Wed Nov 11, 2026 8:41 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

മാർ അത്തനേഷ്യസ് ദിനാചരണവും സ്ഥാപക സാരഥികളുടെ അനുസ്മരണവും നടന്നു

HOME / Kerala January 26, 2026

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സ്ഥാപനങ്ങളായ മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്), മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ, മാർ ബസേലിയോസ് കോളേജ് അടിമാലി എന്നിവയുടെ കാവൽപിതാവും മലങ്കര യാക്കോബായ സുറിയാനിസഭയുടെ പരിശുദ്ധനുമായ പൗലോസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്തയുടെ (ആലുവയിലെ വലിയ തിരുമേനി) എഴുപത്തിമൂന്നാം  ഓർമ്മദിനാഘോഷവും മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സ്ഥാപക പിതാക്കന്മാരുടെ അനുസ്മരണവും  ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. 

മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ, ചെയർമാൻ,അഭിവന്ദ്യ. ഡോ. മാത്യൂസ് മാർ അഫ്രേം തിരുമേനി അനുസ്മരണ യോഗത്തിന് അധ്യക്ഷത വഹിച്ചു. മുൻ കേരള ചീഫ് സെക്രട്ടറി,ഡോ. ജിജി തോംസൺ, ഐഎഎസ്  മുഖ്യാതിഥിയായി. വിശ്വാസവും വിജ്ഞാനവും പരസ്പരപൂരകമാണ് എന്നും രണ്ടും സമൂഹ നന്മയ്ക്കുതകുന്നതാണെന്നും തെളിയിച്ച ആത്മീയ ചൈതന്യമാണ്  പരിശുദ്ധനായ പൗലോസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്തയെന്ന് അദ്ദേഹം അനുസ്മരിച്ചു.മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സ്ഥാപനങ്ങൾക്കുവേണ്ടി നിസ്വാർത്ഥമായി പരിശ്രമിച്ച സ്ഥാപക സാരഥികളുടെ പങ്ക് മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി,ഡോ. വിന്നി വർഗീസ്  അനുസ്മരിച്ചു.മാർ

അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ,മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, അടിമാലി മാർ ബസേലിയോസ് കോളേജ്  പ്രിൻസിപ്പൽ ഡോ. ബെന്നി അലക്സാണ്ടർ, മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ  അനിത നായർ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ ഗവേണിംഗ് ബോർഡ് അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഷെയർ ഹോൾഡേഴ്സ്, മുൻ പ്രിൻസിപ്പൽമാർ, വിരമിച്ച അധ്യാപക- അനധ്യാപകർ, മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ അധ്യാപകർ, അനധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.