Wed Nov 11, 2026 12:57 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

കരമന-കളിയിക്കാവിള റോഡിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായത് അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ

HOME / Kerala January 14, 2026

തിരുവനന്തപുരം : കരമന-കളിയിക്കാവിള റോഡിൽ പ്രാവച്ചമ്പലം, വെള്ളായണി, നേമം ജംഗ്ഷനുകളിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായതിനെകുറിച്ച് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറെ നിയോഗിച്ച് ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ദീർഘകാലം പ്രവർത്തനരഹിതമായതിന്റെ ഉത്തരവാദികളെ കണ്ടെത്തണം. ഇവ പ്രവർത്തനരഹിതമാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം.

റോഡിലെ സീബ്രാലൈനുകൾ വ്യക്തമാണോ എന്ന് അസിസ്റ്റന്റ് കമ്മീഷണർ കണ്ടെത്തണം. അപകടങ്ങൾ പതിവായ സ്ഥലങ്ങളിൽ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ട്, ജില്ലാ പോലീസ് മേധാവി (സിറ്റി) കമ്മീഷനിൽ സമർപ്പിക്കണം. സിഗ്നൽ ലൈറ്റ് സംബന്ധിച്ച്കെൽട്രോൺ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.

ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, കെൽട്രോൺ എം.ഡി. എന്നിവർക്ക് വേണ്ടി മുതിർന്ന ഉദ്യോഗസ്ഥരും ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറും ഫെബ്രുവരി 5 ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് കമ്മീഷൻ ഓഫീസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിൽ പറഞ്ഞു.കരമന-കളിയിക്കാവിള റോഡിൽ ട്രാഫിക് ലൈറ്റുകൾ കത്താത്തതു കാരണം അപകടങ്ങൾ പതിവാകുന്നതിനെ കുറിച്ചുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.