Wed Nov 11, 2026 9:03 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം: മന്ത്രി ഒ. ആര്‍. കേളു

HOME / Kerala January 14, 2026

ആറ്റിങ്ങല്‍ മോഡല്‍ പ്രീ-പ്രൈമറി സ്‌കൂളില്‍ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങല്‍ : രാജ്യത്ത് മറ്റേത് സംസ്ഥാനത്തേക്കാളും വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു. ആറ്റിങ്ങല്‍ മോഡല്‍ പ്രീ-പ്രൈമറി സ്‌കൂളില്‍ പുതുതായി പണികഴിപ്പിച്ച ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയില്‍ അദ്ഭുതകരമായ മാറ്റം കൊണ്ടുവന്നു. സാമ്പത്തിക സാമൂഹിക ഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാകണം. സംസ്ഥാനത്ത് താഴെത്തട്ടില്‍ നിന്ന് വരുന്ന കുട്ടിക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്‍കാര്‍ നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല മറ്റുള്ളവര്‍ക്ക് മാതൃകയാണ്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ചത് കേരളത്തിലാണ്. കുട്ടികളുടെ നൈപുണ്യ വികസനമാണ് തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ വഴി ലക്ഷ്യംവെക്കുന്നത്. ഇതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് 74 ലക്ഷം രൂപ ചെലവിലാണ് ബഹുനില മന്ദിരം പൂര്‍ത്തീകരിച്ചത്.ഒ.എസ്.അംബിക എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.പ്രദീപ്, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്.രേഖ, ഡിഇഒ ആര്‍. ബിജു, എഇഒ പി.സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.