Wed Feb 11, 2026 5:57 am
FLASH
X
booked.net

മു​ൻ കേ​ന്ദ്ര​മ​ന്ത്രി​സു​രേ​ഷ് ക​ൽ​മാ​ഡി അ​ന്ത​രി​ച്ചു

National / News January 6, 2026

ന്യൂഡൽഹി : മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യിരുന്ന സു​രേ​ഷ് ക​ൽ​മാ​ഡി അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ പൂ​ന​യി​ലെ ദീ​ന​നാ​ഥ് മ​ങ്കേ​ഷ്‌​ക​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.81 വ​യ​സാ​യി​രു​ന്നു.വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി​യാ​യും ദീ​ർ​ഘ​കാ​ലം ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻറാ​യും ക​ൽ​മാ​ഡി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പൂ​ന​യി​ൽ നി​ന്ന് ഒ​ന്നി​ല​ധി​കം ത​വ​ണ അ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.കൽമാഡിയുടെ മൃതദേഹം ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ പൂ​ന​യി​ലെ എ​ര​ണ്ട്വാ​ന​യി​ലു​ള്ള ക​ൽ​മാ​ഡി ഹൗ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​വൈ​കു​ണ്ഠ് ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും.