Wed Nov 11, 2026 9:21 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

ഭിന്നശേഷി സര്‍ഗ്ഗോത്സവം :ടാലന്റ്‌ ഫെസ്റ്റ്’ മത്സരങ്ങളില്‍ പങ്കെടുക്കാം

HOME / Kerala January 5, 2026

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന സവിശേഷ – ‘കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ്’ എന്ന ഭിന്നശേഷി സര്‍ഗ്ഗോത്സവം ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കും.മേളയുടെ ഭാഗമായി നടക്കുന്ന ‘ടാലന്റ്‌ ഫെസ്റ്റ്’ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹരായ ഭിന്നശേഷിക്കാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക്/ഗ്രൂപ്പ് ഡാന്‍സ്, സ്‌കിറ്റ്/മൈം, ലൈറ്റ് മ്യൂസിക്/ക്ലാസിക്കല്‍ മ്യൂസിക്/ഫിലിം സോങ്ങ്, തിരുവാതിര, മാര്‍ഗംകളി, ഒപ്പന പോലുള്ള ട്രെഡിഷണല്‍ ഡാന്‍സ് ഐറ്റംസ്, സ്‌പെഷ്യല്‍ പെര്‍ഫോര്‍മന്‍സ് എന്നിവയാണ് മത്സര ഇനങ്ങള്‍.മത്സരാര്‍ത്ഥികളുടെ 3 മിനിറ്റില്‍ കുറയാത്ത വീഡിയോ (ഫുള്‍ കോസ്റ്റ്യൂമോടുകൂടി) ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് 8281999005 എന്ന നമ്പരിലേക്ക് വാട്ട്‌സാപ്പ് ചെയ്യണം. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഒരു മത്സരാര്‍ത്ഥിക്ക് ഒരു ഇനത്തില്‍ മാത്രമേ പങ്കെടുക്കാനാകു.