Wed Nov 11, 2026 9:21 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

വെനിസ്വേലയിലെ യുഎസ് അധിനിവേശത്തിനെതിരെ സിപിഐ എം പ്രതിഷേധം. ബംഗളൂരുവിൽ നടത്തിയ പ്രതിഷേധം കർണാടക പൊലീസ് തടഞ്ഞു

HOME / National January 5, 2026

ബംഗളൂരു : വെനിസ്വേലയിലെ യുഎസ് അധിനിവേശത്തിനെതിരെ സിപിഐ എം ബംഗളൂരുവിൽ നടത്തിയ പ്രതിഷേധം കർണാടക പൊലീസ് തടഞ്ഞു.സിപിഐ എമ്മിൻ്റെ പരസ്യ പ്രതിഷേധത്തിന് നഗരത്തിൽ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. ഞായർ വൈകിട്ട് മഹാലക്ഷ്മിപുരയിലെ സംസ്ഥാന കമ്മറ്റി ഓഫീസായ ഇഎംഎസ് ഭവനിലാണ് സംഭവം.ഓഫീസിൽ കേന്ദ്രീകരിച്ച നൂറ്റമ്പതോളം പ്രവർത്തകർ പ്രകടനമായി നഗരത്തിലേക്ക് ഇറങ്ങുമ്പോഴാണ് പൊലീസ് എത്തിയത്. ഓഫീസ് ഗേറ്റിൽ പൊലീസ് ഉപരോധം തീർത്തു.

ഇതോടെ പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. നഗരത്തിൽ സിപിഐ എമ്മിൻ്റെ ഒരു തരത്തിലുള്ള പ്രകടനത്തിനും അനുമതിയില്ല എന്നാണ് പൊലീസ് നിലപാട്.ഗേറ്റ് പൂട്ടിയതിനാൽ, വെനിസ്വല ഐക്യദാർഡ്യ യോഗം ഇ എം എസ് ഭവൻ ഹാളിൽ ചേർന്നു. സംസ്ഥാന സെക്രട്ടറി ഡോ. കെ പ്രകാശ് ഉദ്ഘാടനം ചെയ്തു.സമീപകാലത്തായി ഇടതുസംഘടനകളുടെ ഒരു തരത്തിലുള്ള പ്രചാരണവും ബംഗളൂരുവിൽ കർണാടക കോൺഗ്രസ് സർക്കാർ അനുവദിക്കുന്നില്ല. യലഹങ്കയിലെ ബുൾസോസർ രാജ് രാജ്യ ശ്രദ്ധയിലേക്ക് എത്തിച്ചത് സിപിഐ എമ്മായതിനാൽ, സമീപ കാലത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾക്കെല്ലാം കർശന പരിശോധനയാണ് കർണാടക സർക്കാർ നടത്തുന്നത്.