Wed Nov 11, 2026 9:21 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

പരീക്ഷയിലെ ആദ്യ റാങ്കുകാർക്ക് ചോദ്യങ്ങൾ ചോർത്തി നൽകി; ചീഫ് നഴ്സിംഗ് ഓഫീസർക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ

HOME / Kerala January 5, 2026

തിരുവനന്തപുരം : ആർസിസിയിലെ നിയമന ക്രമക്കേടിൽ ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. പരീക്ഷയിൽ ആദ്യ റാങ്കുകൾ ലഭിച്ചവർക്ക് ചോദ്യങ്ങൾ ചോർത്തി നൽകിയെന്ന് ഉദ്യോഗാർഥി പറഞ്ഞു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും പൂർണ്ണ നിയന്ത്രണം ചീഫ് നഴ്സിംഗ് ഓഫീസർക്കായിരുന്നെന്നും ഉദ്യോഗാർഥി.ആർസിസിയിലെ സ്റ്റാഫ് നഴ്സ് നിയമന നടപടിയിൽ സസ്പെൻഷൻ നടപടി നേരിടുന്ന ചീഫ് നഴ്സിംഗ് ഓഫിസർ ശ്രീലേഖ ആറിനെതിരെയാണ്ഉദ്യോഗാർഥിയുടെ ഗുരുതര വെളിപ്പെടുത്തൽ. എഴുത്ത് – അഭിമുഖ പരീക്ഷകളുടെ പൂർണ നിയന്ത്രണം ചീഫ് നഴ്സിംഗ് ഓഫീസർക്കായിരുന്നു. ഇൻറർവ്യൂ ബോർഡിൽ ആർസിസിക്ക് പുറത്തുള്ള ഒരാൾ വേണമെന്ന ചട്ടം പാലിക്കാതെയാണ് നടപടി.

എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും എല്ലാ ചോദ്യങ്ങൾക്കും ശരിയായ മറുപടി നൽകി പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും റാങ്ക് പട്ടികയിൽ പിന്നിലേക്ക് പോയി. ചീഫ് നഴ്സിംഗ് ഓഫീസറുടെ സഹോദരിയുടെ മകൾ അടക്കം ബന്ധുക്കൾക്കും അടുപ്പക്കാർക്കും ആണ് നിയമനം നൽകിയത്. ആദ്യ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ കേരളത്തിന് പുറത്ത് ഒന്നിച്ചു പഠിച്ചിരുന്നവരെന്ന് ഉദ്യോഗാർഥി ആരോപിക്കുന്നു.സംസ്ഥാനത്തിന് പുറത്ത് പഠിച്ച് കേരളത്തിൽ ജോലി ചെയ്യേണ്ടവർക്ക് കേരള നഴ്സസ് ആൻഡ് മിഡ്വൈസറി കൗൺസിലിന്റെ രജിസ്ട്രേഷൻ നിർബന്ധം ആണ്.നിയമനം ലഭിച്ചവർ ഈ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ടോ എന്ന സംശയവും നിലനിക്കുന്നുണ്ട്. ഒരു വർഷത്തെ പ്രവർത്തിപരിചയം വേണമെന്ന ചട്ടവും അട്ടിമറിക്കപ്പെട്ടതായി ഉദ്യോഗാർഥികൾ സംശയിക്കുന്നു.