Wed Nov 11, 2026 9:35 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

ടി.പി. മാധവന്‍ അവാര്‍ഡ്നടൻ മധുവിനും ജഗതി ശ്രീകുമാറിനും സമ്മാനിക്കും

Entertainment / HOME January 3, 2026

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടനും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന ടി.പി. മാധവന്റെ പേരില്‍ ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ ടി.പി. മാധവന്‍ അവാര്‍ഡ് ചലച്ചിത്ര ലോകത്തെ അതുല്യപ്രതിഭകളായ മധുവിനും ജഗതി ശ്രീകുമാറിനും സമ്മാനിക്കും. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മധുവിനും ജഗതി ശ്രീകുമാറിനും ഈ പുരസ്‌കാരം നല്‍കുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ജനുവരി 4ന് രാവിലെ 10 മണിക്ക് ജഗതിയുടെ വസതിയിലും 6ന് ഉച്ചക്ക് 3 മണിക്ക് മധുവിന്റെ ഭവനത്തിലും ഗാന്ധിഭവന്‍ ഭാരവാഹികള്‍ നേരിട്ടെത്തി സമ്മാനിക്കുമെന്ന് ഗാന്ധിഭവന്‍ മാനേജിങ് ട്രസ്റ്റി പുനലൂര്‍ സോമരാജന്‍ അറിയിച്ചു. അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ടി.പി. മാധവന്‍ പത്ത് വര്‍ഷക്കാലം ചലച്ചിത്ര താരസംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. വളരെ അവശനിലയില്‍ ഗാന്ധിഭവനിലെത്തിയ അദ്ദേഹം പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയും തുടര്‍ന്ന് ചില സീരിയലുകളിലും സിനിമകളിലും അഭിനയിക്കുകയും ചെയ്തു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍മൂലം 2024 ല്‍ മരണപ്പെടുകയായിരുന്നു.