Wed Aug 05, 2026 5:46 am
FLASH
X

കളഞ്ഞു കിട്ടിയ  അര ലക്ഷത്തിനു മുകളിലുള്ള തുക ഉടമസ്ഥന് കൈമാറി

HOME / Kerala December 29, 2025

നെയ്യാറ്റിൻകര: ഇന്നലെ രാവിലെ നെയ്യാറ്റിൻകര ശാസ്താം തലക്കുസമീപം  നെയ്യാറ്റിൻകര നഗരസഭയിലെ വൈസ് ചെയർമാനായ  കെ കെ ഷിബു ഇരുചക്ര വാഹനത്തിൽ വരവേ വഴിയിൽ ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടു.വാഹനം നിർത്തി ബാഗ് പരിശോധിച്ചപ്പോൾ  58,000 രൂപയുള്ള തായി കണ്ടു. ഉടൻതന്നെ നെയ്യാറ്റിങ്കര പോലീസിന് ബാഗ് കൈമാറുകയായിരുന്നു. ബാഗിൽ ഉണ്ടായിരുന്ന ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ  പരിശോധിച്ചതിൽ പോലീസിന് ഉടമയെ കണ്ടെത്താനായി . കവളം സ്വദേശി സന്തോഷിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് . മനസ്സിലായി . കഴിഞ്ഞദിവസം വാങ്ങാൻ വാങ്ങിയ കാറിന്റെ ബാലൻസ് തുക കൊടുക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു സന്തോഷ് . വാഹന യാത്രയ്ക്കിടയിൽ  ബാഗ് നഷ്ടപ്പെടുകയായിരുന്നു. പിന്നെ താമസിച്ചില്ല ബാഗും പണവും ഉടമസ്ഥന് കൈമാറി.നഷ്ടപ്പെട്ട ഒരു ലക്ഷത്തോളം രൂപ നെയ്യാറ്റിൻകര എസ് ഐ .മാരായ  അക്ഷയ് കുമാർ, സന്തോഷ്.  എന്നിവരുടെ സാന്നിധ്യത്തിൽ കെ കെ ഷിബു പണം നഷ്ടപ്പെട്ട സന്തോഷിനു കൈമാറുന്നു .