കോട്ടയം: കൺസ്യൂമർ പ്രൊട്ടക്ഷൻ ആന്റ് സിറ്റിസൺസ് റൈറ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി റവന്യൂ ടവറിൽ നടത്തിയ ദേശീയ ഉപഭോക്ത്യ ദിനാചരണവും ബോധവൽക്കരണ സെമിനാറും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഡി സംബർ 24ന് ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ലെ ആ ഫീസർ യു. ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. പി.എസ്.ജയിംസ്, ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് കലാവടക്കൻ , സണ്ണി ചാമ പ്പ റമ്പിൽ , ഡ്യൂപ ജയിംസ്, പത്മകുമാർ ഇത്തിത്താനം, എയ്ഞ്ചൽ മരിയ എന്നിവർ പ്രസംഗിച്ചു.



