കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തിരിഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ക്ക് ഐതിഹാസിക വിജയം നേടുവാൻ സാധിച്ചു. മതവർഗ്ഗീയവാദികളെ കലാലയപടിക്കെട്ടിനു പുറത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ് UDSF, MSF, KSU കോട്ടകൾ തകർത്ത് വിദ്യാർത്ഥികൾ എസ്.എഫ്.ഐയെ തിരഞ്ഞെടുത്തത്.
“നിക്ഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാർത്ഥിത്വം” എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്.എഫ്.ഐ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സർവ്വകലാശാലക്ക് കീഴിൽ തിരഞ്ഞെടുപ്പ് നടന്ന 202 കോളേജുകളിൽ 127 കോളേജുകൾ എസ്. എഫ്. ഐ വിജയിച്ചു. നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ കോളേജുകൾ എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചിരുന്നു. സർവ്വകലാശാലക്ക് കീഴിൽ 35 കോളേജുകലാണ് UDSF, MSF, KSU സംഘടനകളിൽ നിന്നും തിരിച്ചു പിടിച്ചു കൊണ്ടാണ് കാലിക്കറ്റിൽ എസ്.എഫ്.ഐ കരുത്ത് കാണിച്ചത്. മതവർഗ്ഗീയതയുടെയും പണക്കൊഴുപ്പിന്റെയും ലഹരി മാഫിയ സംഘങ്ങളുടെയും കൂട്ടുപിടിച്ച് ക്യാമ്പസുകളിൽ അരാഷ്ട്രീയ അരാജകത്വ പ്രവർത്തനങ്ങൾ നടത്തുന്ന വലതുപക്ഷ വർഗ്ഗീയവാദികൾക്കേറ്റ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. ക്യാമ്പസുകളെ വർഗ്ഗീയവത്കരിക്കാൻ MSF നടത്തുന്ന ശ്രമങ്ങളെ വർഗ്ഗീയതക്കെതിരായ കരുത്തുള്ള മുദ്രാവാക്യത്താൽ പ്രതിരോധിച്ച പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹത്തിന്റെ വിജയമാണിത്. സർവ്വകലശാലകളിലേക്ക് ഇരച്ചുകയറുന്ന വർഗ്ഗയവാദികളെ ചെറുത്തും വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായി പ്രോജ്ജ്വലമായ സമരങ്ങൾ നയിച്ചും എസ്.എഫ്.ഐ നടത്തുന്ന നിതാന്തമായ പ്രക്ഷോഭങ്ങളെ വിദ്യാർത്ഥികൾ ഹൃദയത്തിൽ ഏറ്റെടുത്തു. എസ്.എഫ്.ഐയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ വിദ്യാർത്ഥികളെയും എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് എം ശിവപ്രസാദ് സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ അഭിവാദ്യം ചെയ്തു.
തൃശൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 32 കോളേജുകളിൽ 30 കോളേജുകളിലും എസ്.എഫ്.ഐ ഉജ്ജ്വലമായ വിജയം നേടി. നോമിനേഷൻ പൂർത്തീകരിച്ചപ്പോൾ 10 കോളേജുകൾ എതിരില്ലാതെ വിജയിക്കാൻ സാധിച്ചു. പെരുവല്ലൂർ മദർ ആർട്സ് ആൻഡ് സയൻസ് കോളേജ്, സെന്റ് ജോസഫ് കോളേജ് പാവറട്ടി, ICA കോളേജ് തൊഴിയൂർ എന്നിവ UDSF മുന്നണിയിൽ നിന്നും തിരിച്ചു പിടിച്ചു. സർവ്വകലാശാല സബ് സെന്റർ DSU പ്രഥമ യൂണിയൻ എസ്എഫ്ഐ വിജയിച്ചു. സെൻറ് തോമസ് കോളേജിൽ കൗൺസിലർ സ്ഥാനാർത്ഥികൾ വിജയിച്ചു.
പാലക്കാട് ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 32 കോളേജുകളിൽ 25 കോളേജുകളിൽ എസ്. എഫ്. ഐ ഐതിഹാസിക വിജയം നേടി. എസ്.എഫ്.ഐ ഉജ്ജ്വലമായ വിജയം നേടി. നോമിനേഷൻ പൂർത്തീകരിച്ചപ്പോൾ കോളേജുകൾ എതിരില്ലാതെ വിജയിക്കാൻ സാധിച്ചു. 10 വർഷങ്ങൾക്ക് ശേഷം സ. മുഹമ്മദ് മുസ്തഫയുടെ കലാലയം മണ്ണാർക്കാട് എം.ഇ.എസ് കോളേജ്, CCST കോളേജ്, AWH കോളേജ് ആനക്കര ENNEE കോളേജുകൾ MSF ൽ നിന്ന് എസ്.എഫ്.ഐ തിരിച്ചു പിടിച്ചു. ഒറ്റപ്പാലം NSS കോളേജ് 2 വർഷങ്ങൾക്ക് ശേഷം KSU വിൽ നിന്നും തിരിച്ചു പിടിച്ചു. മൈനൊരിറ്റി കോളേജ് തൃത്താല UDSF ൽ നിന്നും അട്ടപ്പാടി IHRD കോളേജ് AISF ൽ നിന്നും എസ്.എഫ്.ഐ തിരിച്ചു പിടിച്ചു.പാലക്കാട് വിക്ടോറിയ കോളേജിൽ 27/28 സീറ്റും, പട്ടാമ്പി സംസ്‌കൃത കോളേജിൽ മുഴുവൻ മേജർ സീറ്റിലും, പത്തിരിപാല ഗവ കോളേജ് 7/8 സീറ്റും,ചിറ്റൂർ ഗവ കോളേജിൽ യൂണിയനും എസ്എഫ്ഐ നേടി.
മലപ്പുറം ജില്ലയിൽ ചരിത്രപരമായ മുന്നേറ്റം എസ്.എഫ്.ഐ നേടി. തിരഞ്ഞെടുപ്പ് നടന്ന 73 കോളേജുകളിൽ 30 കോളേജുകൾ എസ്എഫ്ഐ വിജയിച്ചു. നോമിനേഷൻ പൂർത്തീകരിച്ചപ്പോൾ 4 കോളേജുകൾ എതിരില്ലാതെ വിജയിക്കാൻ സാധിച്ചു. ജില്ലയിൽ ആകെ 15 കോളേജുകൾ UDSF ൽ നിന്നും തിരിച്ചു പിടിച്ച് കരുത്ത് കാണിക്കുവാൻ എസ്എഫ്.ഐക്ക് സാധിച്ചു. നജാത്ത് കോളേജ് കരുവാരക്കുണ്ട് 12 വർഷങ്ങൾക്ക് ശേഷം MSFൽ നിന്ന് തിരിച്ച് പിടിക്കാൻ സാധിച്ചു. പ്രിയദർശിനി ആർട്സ് ആൻഡ് സയൻസ് കോളേജ് 9 വർഷങ്ങൾക്ക് ശേഷം KSU വിൽ നിന്നും തിരിച്ച് പിടിക്കാൻ സാധിച്ചു. റീജിയണൽ കോളേജ് അരീക്കോട് MSF ൽ നിന്നും തിരിച്ച് പിടിച്ചുകൊണ്ട് ചരിത്രത്തിൽ ആദ്യമായി എസ്എഫ്ഐ യൂണിയൻ നേടി. മഅദിൻ കോളേജ്, KRSN കോളേജ്, മാർത്തോമാ ചുങ്കത്തറ, MTM വെളിയങ്കോട്, IHRD മുതുവല്ലൂർ, , ഹികമിയ്യ കോളേജ് വണ്ടൂർ, പരപ്പനങ്ങാടി LBS, ഡി പോൾ കോളേജ് നിലമ്പൂർ, ടി എം ജി തിരൂർ, IHRD വട്ടക്കുളം, SVPK പലേമാട്, അംബേദ്കർ കോളേജ് വണ്ടൂർ എന്നീ കോളേജുകൾ UDSF ൽ നിന്നും തിരിച്ചു പിടിക്കുവാനും എസ്. എഫ്. ഐക്ക് സാധിച്ചു.
കോഴിക്കോട് ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 49 കോളേജുകളിൽ31 കോളേജുകൾ വിജയിച്ചു കൊണ്ട് എസ്എഫ്ഐ മുന്നേറ്റം സൃഷ്ടിച്ചു. നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ 12 കോളേജുകൾ എസ്എഫ്ഐ വിജയിച്ചിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ്, ഗവ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് എന്നിവ KSU വിൽ നിന്നും കുന്നമംഗലം SNES, ഗവ. കോളേജ് കുന്ദമംഗലം, ഗവ. കോളേജ് കോടഞ്ചേരി, CSI വിമൻസ് കോളേജ് ചോമ്പാല, ഗവ. കോളേജ് കൊടുവള്ളി എന്നീ കോളേജുകൾ UDSF ൽ നിന്നും തിരിച്ചു പിടിക്കുവാൻ എസ്എഫ്ഐക്ക് സാധിച്ചു. സിൽവർ കോളേജിൽ UUC സ്ഥാനാർത്ഥിയും എസ്എഫ്ഐ നേടിയെടുത്തു.ഗവ ആർട്സ് കോളേജ്മീഞ്ചന്ത, ഗവ കോളേജ് കൊയിലാണ്ടി ഉൾപ്പടെ കോഴിക്കോട് ജില്ലയിലെ 12ഗവ കോളേജിൽ 11ലും എസ്എഫ്ഐ വിജയിച്ചു.
വയനാട് ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 16 കോളേജുകളിൽ 11 കോളേജുകൾ എസ്എഫ്ഐ വിജയിച്ചു. നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ 3 കോളേജുകൾ വിജയിച്ചിരുന്നു. നാല് വർഷങ്ങൾക്ക് ശേഷം EMBC കോളേജും മീനങ്ങാടി IHRD കോളേജും KSU വിൽ നിന്ന് തിരിച്ചു പിടിച്ചു. NMSM ഗവ കോളേജ് കല്പറ്റയും അൽഫോൻസാ കോളേജും UDSF ൽ നിന്നും തിരിച്ച് പിടിക്കുവാനും എസ്എഫ്ഐക്ക് സാധിച്ചു.