Fri Oct 10, 2025 9:47 pm
FLASH
X
booked.net

നിയമസഭയിലെ പ്രതിഷേധം; വാച്ച് ആൻഡ് വാർഡിനെ മർദിച്ചതിന് മൂന്ന് എംഎൽഎമാർക്ക് സസ്പെൻഷൻ

Kerala / News October 9, 2025

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ , എം വിൻസന്‍റ് , സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. പാർലമെന്‍ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു.

വാച്ച് ആൻഡ് വാർഡുമാർക്കെതിരേ തുടർച്ചയായി പ്രതിപക്ഷ എംഎൽഎമാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നു, സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവർത്തനങ്ങളും പ്രതികരണങ്ങളുണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു- തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി എംബി രാജേഷ് പ്രമേയം അവതരിപ്പിച്ചിരുന്നു.

നാലാം ദിനവും സഭ പ്രക്ഷുബ്ധം

ശബരിമലയിലെ സ്വർണ്ണ മോഷണ വിവാദത്തിൽ തുടർച്ചയായി നാലാം ദിവസവും നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ദേവസ്വം മന്ത്രി വി എന്‍ വാസവന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. ദ്വാരപാലക ശിൽപ്പങ്ങൾ കോടീശ്വരന് വിറ്റഴിച്ചവർക്കെതിരെ നടപടി സ്വീകരിക്കുംവരെ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ നേതാവ് ഗുണ്ടാനേതാവിനെപ്പോലെ പെരുമാറുകയാണെന്ന് മന്ത്രി എം ബി രാജേഷും രാജിയില്ലെന്ന് ദേവസ്വം മന്ത്രിയും പ്രതികരിച്ചു.