ചണ്ഡിഗഡ് : ഹരിയാനയിൽ എഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. എഡിജിപി പുരൻ കുമാറിനെ സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്ത നിലയിൽ വീട്ടിലാണ് കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
പുനീതിന്‍റെ ഭാര്യ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ അമ്നീത് പി കുമാർ ഔദ്യോഗിക സന്ദർശത്തിന്‍റെ ഭാഗമായി ജപ്പാനിലാണ്. അവർ സ്ഥലത്തില്ലാത്തപ്പോഴാണ് സംഭവം നടന്നത്. മകളാണ് വീടിന്‍റെ ബേസ്മെന്‍റിൽ മൃതദേഹം കണ്ടെത്തിയത്.
“ചണ്ഡീഗഡിലെ സെക്ടർ 11 ലെ 116-ാം നമ്പർ വീട്ടിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് വിവരം ലഭിച്ചത്. ഹരിയാന കേഡറിലെ 2001 ബാച്ച് ഉദ്യോഗസ്ഥനാണ്. പൊലീസ് സംഘം സ്ഥലത്തുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്”- ചണ്ഡിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് കൻവർദീപ് കൗർ പറഞ്ഞു