Fri Oct 10, 2025 9:56 pm
FLASH
X
booked.net

മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ, പരിക്കേറ്റവര്‍ക്ക് 2 ലക്ഷം; ധനസഹായം പ്രഖ്യാപിച്ച് വിജയ്

National / News September 28, 2025

ചെന്നൈ :കരൂരിൽ തിരിക്കും.മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നൽകാനും പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് നടൻ വിജയ്.

കഴിഞ്ഞ ദിവസം ഉണ്ടായ ദുരന്തത്തിൽ 39 പേർ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

അതെ സമയം ദുരന്ത സ്ഥലത്തെക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് വിജയ്ഇതുമായി ബന്ധപ്പെട്ട്ടിവികെ നേതാക്കളുമായി വിജയ് ഓൺലൈൻ വഴി യോഗം വിളിച്ച് ആശയവിനിമയം നടത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് പ്രതികരിക്കാതെ സംഭവസ്ഥലത്തു നിന്നും പോയതിനെതിരെ വലിയ വിമർശനമാണ് വിജയിക്കെതിരെ ഉയർന്നത്.

ജില്ലാ സെക്രട്ടറി അടക്കം നാലുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട് ഈ സാഹചര്യത്തിൽ വീണ്ടും സജീവമായി രംഗത്തിറങ്ങാനാണ് വിജയ്യുടെ തീരുമാനം എന്നറിയുന്നു.നൽകാനും മുഖ്യമന്ത്രി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ തീരുമാനമെടുത്തു.