Sun Dec 22, 2024 10:23 pm
FLASH
X
booked.net

വഖഫ് പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്

Kerala / News November 9, 2024

തിരുവനന്തപുരം: കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ മത വികാരം വൃണപ്പെടുത്തിയ വഖഫ് പരാമര്‍ശത്തില്‍ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. കമ്പളക്കാട് പൊലീസില്‍ കെപിസിസി മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് പരാതി നല്‍കിയത്. സുരേഷ് ഗോപി കലാപാഹ്വാനം നടത്തിയെന്നും മത വികാരം വൃണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
മുനമ്പം വഖഫ് ഭൂമി വിഷയത്തിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത്. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നും അമിത് ഷാ അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കുമെന്നും ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.