Sun Dec 22, 2024 9:37 pm
FLASH
X
booked.net

ഹമാസിനോട് രാജ്യം വിടാൻ അഭ്യർത്ഥനയുമായി ഖത്തർ

News / World November 9, 2024

ഖത്തർ: ഹമാസ് നേതാക്കൾക്ക് അഭയം നൽകുന്നതിൽ നിന്ന് പിൻമാറി ഖത്തർ. പിന്നിൽ അമേരിക്കയുടെ സമ്മർദമെന്ന് ഖത്തർ . ഖത്തർ ഹമാസിന് 10 ദിവസം മുൻപ് ഇതു സംബന്ധിച്ച നിർദേശംനൽകിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് ഖത്തർ .
ബന്ദികളെ മോചിപ്പിക്കാനുള്ള ആവശ്യം നടപ്പിലാക്കാത്ത ഹമാസിന്റെ നേതാക്കൾക്ക് ഇനി അഭയം നൽകേണ്ടതില്ലെന്നാണ് നിലപാട്. എത്ര ദിവസത്തിനുള്ളിൽ രാജ്യം വിടാനാണ് നിർദേശിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല. ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാൻ ഖത്തറിനോട് പറയണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കൻ അമേരിക്കൻ സെനറ്റർമാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കത്തും നൽകിയിരുന്നു.