തിരുഃ മഞ്ചവിളാകം പുന്നക്കാല റോഡിലെ കുഴിയില്‍ വീണ് വാഹനത്തില്‍ യാത്ര ചെയുവാനോ വാഹനങ്ങള്‍ ഓട്ടിക്കുവാനും കഴിയാത്തതില്‍ പ്രതിഷേധം ശക്തമായി. റോഡിലെ കുഴിയില്‍ വീണ് കുന്നത്ത്കാല്‍ സ്വദേശി സുകുമാരന്‍ (41) ന് പരിക്കേറ്റു. ദിനം പ്രതി് നിരവതി യാത്രക്കര്‍ക്കാണ് റോഡിലെ കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നത്. ഇന്നലെ മഞ്ചവിളാകം ബൂത്ത് കമ്മറ്റിയുടെ നേത്രത്വത്തില്‍ റോഡിലെ കുഴിയില്‍ വാഴ നട്ടു കൊണ്ടുള്ള പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ മഞ്ചവിളാകം ജയന്‍ വാഴ നടീല്‍ സമരം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സ്റ്റീഫന്‍ അദ്ധ്യഷതവഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മഞ്ചവിളാകം ജയകുമാര്‍ , കൊല്ലയില്‍ രാജന്‍ , ഉദയകുമാര്‍ അച്യുതന്‍ നായര്‍ , ശ്രീകുമാര്‍ ,പുന്നക്കാല ബാലന്‍ , മുരളി , ശ്രീജിത്ത് തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.