Sun Dec 22, 2024 9:27 pm
FLASH
X
booked.net

നടി മാളവിക മേനോനെ അപമാനിച്ച യുവാവ് അറസ്റ്റില്‍

Entertainment / Malayalam November 9, 2024

സോഷ്യല്‍ മീഡിയയിലൂടെ നടി മാളവിക മേനോനെ അപമാനിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടി സ്വദേശിയാണ് പിടിയിലായത്.
കൊച്ചി സൈബർ പൊലീസാണ് നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെ നേരിടുന്ന സൈബർ ആക്രമണങ്ങളില്‍ പ്രതികരിച്ച്‌ മാളവിക നേരത്തെ രംഗത്തെത്തിയിരുന്നു. ലൈസൻസുമില്ലാതെ ആരെയും എന്തും പറയാമെന്നുള്ള നിലയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും ഇതിന് ഒരു കടിഞ്ഞാണുണ്ടെങ്കില്‍ നന്നായിരിക്കുമെന്നാണ് താരം പറഞ്ഞത്. താൻ ഏത് വസ്ത്രമാണ് ചടങ്ങിന് ധരിച്ചിരിക്കുന്നതെന്ന് പലരും വിളിച്ച്‌ ചോദിക്കാറുണ്ടെന്നും മാളവിക പറഞ്ഞിരുന്നു.