പാറശ്ശാല; കൊറ്റാമം ആറയൂര്‍ മൈനര്‍ ചാനല്‍ക്കരയില്‍ വര്‍ഷങ്ങളായി ഉണങ്ങി നില്‍ക്കുന്ന പെരുമരം സമീപവാസികള്‍ക്ക് ഭീഷണിയാകുന്നതായി പരാതി. സ്ഥലത്ത് മഴയും കാറ്റും ഉള്ളതിനാല്‍ ഏത് നിമിഷവും ഇത് മറിഞ്ഞുവീഴാമെന്ന് ഭീതിയിലാണ് പ്രദേശവാസികളായ പത്തോളം കുടുംബക്കാര്‍.
മരം ഉണങ്ങി നില്‍ക്കുന്നതായി ഇറിഗേഷന്‍ വകുപ്പിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിവരമറിയിച്ചെങ്കിലും ഫലം കാണുന്നില്ല എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മരം മുറിച്ചു മാറ്റുന്നതിന് പുനര്‍ ലേല പരസ്യം പാറശാല എന്‍ ഐ പി ചാനല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയം ലേല പരസ്യം നല്‍കിയിട്ടും ആരും ലേലത്തില്‍ പങ്കെടുക്കാത്തതാണ് മരം മുറിച്ചു മാറ്റാത്തതിന് കാരണമായി പറയുന്നത്. മരം മറിഞ്ഞുവീഴുന്നതിനു മുമ്പ് അവ മുറിച്ചു മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യംശക്തമാവുകയാണ്.