Sun Dec 22, 2024 9:42 pm
FLASH
X
booked.net

എഡിഎം നവീൻ ബാബു എൻഓസി നൽകുന്നതിൽ കാലതാമസം വരുത്തിയിട്ടില്ല-കളക്ടറുടെ റിപ്പോർട്ട് പുറത്ത്

Kerala / News October 18, 2024

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ല, കളക്ടറുടെ റിപ്പോർട്ട് പുറത്ത്. എൻഓസി നൽകുന്നതിൽ നവീൻ കാലതാമസം വരുത്തിയിട്ടില്ല. ഫയൽ നീക്കത്തിന്റെ വിശദ വിവരങ്ങൾ അന്വേഷിച്ച ശേഷമാണ് റിപ്പോർട്ട് പുറത്തു വിട്ടത്. വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായത്. സർക്കാർ ഉത്തരവ് പ്രകാരമാണ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം വന്നിരുന്നു.അതുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെയായിരുന്നു നവീൻ ബാബുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.