യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ പരിപാടിക്കിടെ വെടിവെപ്പ് നടന്നതിന്റെ അലയൊലികൾ അവസാനിക്കും മുമ്പ് റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷൻ സ്ഥലത്ത് ആയുധവുമായി ഒരാൾ അറസ്റ്റിൽ. അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനെ വധിക്കാനുള്ള പദ്ധതിയിലാണ് ഇറാന് പങ്കുണ്ടെന്നാണ് പുതിയ വാദം. എ കെ 47 തോക്കാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ഇയാളുടെ ബാഗിൽ സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്ക്സ് മുൻ പ്രസിഡൻ്റിനെ കൊല്ലാൻ ശ്രമിക്കുന്നതിന് മുൻപ്, ട്രംപിനെ വധിക്കാൻ ഇറാനിയൻ ഗൂഢാലോചന നടന്നതിനെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതായി സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ ഭൂരിപക്ഷം ലഭിച്ചതോടെ ട്രംപിനെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിച്ചത്. ജെ ഡി വാൻസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ട്രംപിന്റെ പ്രധാന വിമർശകനായിരുന്നു റിപ്പബ്ലിക്കൻ സെനറ്ററായ വാൻസ്.