Sat Nov 21, 2026 8:10 pm
FLASH
മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലെ തർക്കം; പരാതി നൽകുന്നതിനെ ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ      |      വോട്ടുകൊള്ളയ്ക്കെതിരെ വനിതാ മുന്നേറ്റം; ലോക്ഭവന് മുന്നിൽ പ്രതിഷേധക്കടലായി മഹിളാ കോൺഗ്രസിന്റെ കേരള ജന്തർ മന്ദർ      |      സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ പ്രതിദിനം മിന്നൽ പരിശോധന; വീഴ്ചകൾ കണ്ടെത്തി അടിയന്തര നടപടി ഉറപ്പാക്കണം: മന്ത്രി കെ. മുരളീധരൻ      |      ടി.എം.സി. വിഷന്‍ ഡോക്യുമെന്‍റിന്‍റെ അടിസ്ഥാനത്തില്‍ വികസന പരിപാടി തയ്യാറാക്കും: മന്ത്രി സി.പി. ജോണ്‍      |      ശബരിമല തീർത്ഥാടകർക്ക് തദ്ദേശ് വകുപ്പിന്റെ’ശരൺ’ (SARAN) ആപ്പ്      |      ഓപ്പറേഷന്‍ തൂഫാന്‍:അറസ്റ്റിലായവരുടെ എണ്ണം 16803.കേസുകളുടെ എണ്ണം 15545 ആയി      |      ചക്കുളത്തുകാവിൽ പൊങ്കാല ഒരുക്കങ്ങൾ പൂർത്തിയായി      |      ലഹരിക്കെതിരെ കുട്ടികളെ അണിനിരത്തി എക്സ്പ്രസ്സ് വാർത്ത      |      ന്യൂജൻ എഴുത്തും വായനയും      |      ബിജെപിയിൽ നിന്ന് പത്മിനി തോമസ് രാജിവെച്ചു; രാജിക്കത്ത് രാജീവ് ചന്ദ്രശേഖരന് കൈമാറി      |      
X

ശബരിമല തീർത്ഥാടകർക്ക് തദ്ദേശ് വകുപ്പിന്റെ’ശരൺ’ (SARAN) ആപ്പ്

Kerala / Flash / HOME / Latest News November 21, 2026


. ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, യാത്രാ വിവരങ്ങൾ, പ്രാദേശിക അറിയിപ്പുകൾ ഇനി വിരൽത്തുമ്പിൽ
. ആറ് ഭാഷകളിൽ സേവനം ലഭ്യമാകും

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ ടി വിഭാഗം വികസിപ്പിച്ചെടുത്ത ‘ശരൺ’ (SARAN) ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. ആപ്ലിക്കേഷന്റെ ഔദ്യോഗിക പ്രകാശനം തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി നിർവഹിച്ചു.

ശബരിമലയിലേക്കുള്ള പാതകളിലെ ഇടത്താവളങ്ങൾ, അവിടെ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, യാത്രാ വിവരങ്ങൾ, പ്രാദേശിക അറിയിപ്പുകൾ എന്നിവ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ തീർത്ഥാടകരിലേക്ക് എത്തിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.

ആപ്പ് പ്രത്യേകം ഡൗൺലോഡ് ചെയ്യാതെ ക്യു.ആർ. (QR) കോഡ് സ്കാൻ ചെയ്ത് മൊബൈൽ ബ്രൗസറിലൂടെ നേരിട്ട് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ആവശ്യമെങ്കിൽ ഫോണിന്റെ ഹോം സ്ക്രീനിലേക്കും ഇത് ചേർത്തുവെക്കാം.

മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ആറ് ഭാഷകളിൽ സേവനം ലഭ്യമായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്കും ഭാഷാപരമായ തടസ്സങ്ങളില്ലാതെ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും.

പ്രധാന സൗകര്യങ്ങൾ:


• ഇടത്താവളങ്ങൾ കണ്ടെത്താം: ലൊക്കേഷൻ സൗകര്യം ഉപയോഗിച്ച് തൊട്ടടുത്തുള്ള ഇടത്താവളങ്ങൾ ദൂരക്രമത്തിൽ കണ്ടെത്താനും ഇടത്താവളത്തിന്റെയോ തദ്ദേശ സ്ഥാപനത്തിന്റെയോ പേര് നൽകി തിരയാനും സാധിക്കും.
• സൗകര്യങ്ങൾ മുൻകൂട്ടി അറിയാം: ഓരോ ഇടത്താവളത്തിലെയും ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണം, കുടിവെള്ളം, ശൗചാലയം, കുളിക്കാനുള്ള സൗകര്യം, വാഹന പാർക്കിങ് ശേഷി, മൊബൈൽ ചാർജിങ് പോയിന്റുകൾ, വോളണ്ടിയർ സേവനം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ എന്നിവ മുൻകൂട്ടി അറിയാം.
• ലൈവ് മാപ്പ് സേവനം: ഇടത്താവളങ്ങൾക്ക് പുറമെ സമീപത്തുള്ള ആശുപത്രികൾ, പോലീസ്-ഫയർ സ്റ്റേഷനുകൾ, എ.ടി.എം., പെട്രോൾ പമ്പുകൾ, ബസ് സ്റ്റേഷനുകൾ എന്നിവ വിഭാഗം തിരിച്ച് കണ്ടെത്താനും ഗൂഗിൾ മാപ്സ് വഴി ദിശയറിയാനും സാധിക്കും.
• പൂജാ സമയവും അറിയിപ്പുകളും: ദിവസേനയുള്ള പൂജാ സമയങ്ങൾ ഹോം സ്ക്രീനിൽ തന്നെ ലഭ്യമാണ്. അന്നദാനം, പ്രത്യേക ബസ് സർവീസുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവ സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പുകളും യഥാസമയം ലഭിക്കും.
• പരാതി പരിഹാരവും ശുചിത്വ വിലയിരുത്തലും: ഇടത്താവളങ്ങളിലെ ശുചിത്വം വിലയിരുത്താനും പരാതികൾ റിപ്പോർട്ട് ചെയ്യാനും തീർത്ഥാടകർക്ക് അവസരമുണ്ട്.
തീർത്ഥാടകർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തദ്ദേശ്ശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ് അഭ്യർത്ഥിച്ചു.

Tags: , ,