ചക്കുളത്തുകാവ്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജനസംഗമത്തിന് വേദി യൊരുങ്ങുന്ന ചക്കുളത്തുകാവിൽ പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പൂർത്തുയായി. നവംബർ 24 നാണ് പൊങ്കാല. കൈകളിൽ പുജാദ്രവ്യങ്ങളും നാവിൽ ദേവി സ്തുതി കളുമായി വനിതകൾ അണിമുറിയാതെ എത്തുമ്പോൾ ചക്കുളത്തുകാവും പരിസ രവും കാർത്തുക പൊങ്കാലയുടെ പൂണ്യം നുകരുകയായി.തുരുവല്ലാ മുതൽ തകഴി വരെയും, എം.സി. റോഡിൽ ചങ്ങനാശേരി-ചെങ്ങന്നൂർ-പന്തളം റുട്ടിലും, മാന്നാർ-മാവേലിക്കര റുട്ടിലും, മുട്ടാർ-കിടങ്ങറാ, വീയപുരം-ഹരി പ്പാട് റൂട്ടിലും പൊങ്കാല അർപ്പിക്കുന്നതിനായി ഭക്തർ ഇടം പിടിച്ചു തുടങ്ങി. ക്ഷേത്ര പരിസരത്ത് പൊങ്കാല ഇൻഫർമേഷൻ സെൻ്ററുകളിൽ ക്ഷേത്ര വാളന്റിയേഴ്സിന്റേയും നിർദ്ദേശങ്ങൾ നൽകുവാനായി മൊബൈൽ ഫോൺ സംവിധാനവും ഏർപ്പെടുത്തി.
ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്ക് പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തി കൂടാതെ വിവിധ സാമൂഹ്യ, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 3001 വോളൻ്ിയേഴ്സ് സേവനം ലഭ്യമാക്കി കഴിഞ്ഞു.പോലീസ്, കെ.എസ്.ആർ.ടി.സി, ആരോഗ്യ വകുപ്പ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, എക്സൈസ്, വാട്ടർ ട്രാൻസ്പോർട്ട്, റവന്യു, തുടങ്ങിയ വിവിധ വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കളക്ടർമാരുടെ മേൽ നോട്ട ത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. 2000-ൽ പരം പോലീസിൻ്റെ സേവനം ലഭ്യമാക്കിയി ട്ടുണ്ട്. കെ.എസ്.ആർ.ടി.സി, സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക സർവ്വീസുകൾ ആരംഭിച്ചു. നീരേറ്റുപുറം ANC Junction, തലവടി പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളിൽ താല്ക്കാലിക ഓപ്പറേറ്റിങ്ങ് സ്റ്റാന്റ് പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം വാട്ടർ അതോറിറ്റി ലഭ്യമാക്കും. വിവിധ ഗ്രാമപഞ്ചായത്തുകളും തിരുവല്ല- ചെങ്ങന്നൂർ മുൻസിപ്പാലിറ്റികൾ പ്രാദേശികമായി ചെയ്യേണ്ട എല്ലാ പ്രവർത്തനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ആലപ്പുഴ- തിരുവല്ല ആർ. ഡി.ഒ മാർക്കാണ് കോ-ഓർഡിനേഷൻ ചുമതല.
ക്ഷേത്ര പരിസരത്ത് താൽകാലിക ഹെൽത്തുസെൻ്ററുകൾ തുറന്നു. ചെങ്ങന്നൂർ മുതൽ തകഴി വരെ വാഹന പാർക്കിംഗിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്കൂൾ, എം.ജി.എം ഹയർസെൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പാർക്കു ചെയ്യാം. കോട്ടയം, തൃശൂർ, പുനലൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ തിരുവല്ലാ മുൻസിപ്പിൽ സ്റ്റേഡിയത്തിലും, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ തിരുവല്ലാ, എടത്വാ പോലീസ് സ്റ്റേഷൻ, വാട്ടർ അതേറിറ്റി എടത്വാ സെന്റ് അലോഷ്യസ് കോളേജ്, ഹോളി എയ്ഞ്ചൽസ് സ്കൂൾ, സെൻ്റ് തോമസ് ഹയർസെൻഡറി സ്കൂൾ എന്നീ മൈതാനങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. കെ.എസ്.ആർ.റ്റി.സി ബസ്സുകൾക്കായി നീരേറ്റുപുറം ANC Junction, തലവടി പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളിൽ താൽക്കാലിക ബസ്സ് സ്റ്റാൻ്റ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് പൂർണ്ണമായി നിരോധിച്ചും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങൾ നട ത്തിയിരിക്കുന്നത്.
പൊങ്കാലയ്ക്ക് എത്തിച്ചേരുന്ന ഭക്തജനങ്ങളെ വരവേൽക്കുന്നതിനും പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനും വിപുലമായ ക്രമീകണങ്ങൾ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തി. കൂടാതെ വിവിധ സാമൂഹ്യ, സാമുദായിക, സാംസ്കാരിക രാഷ്ട്രീയ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിൽ സൗജന്യ ഭക്ഷണവിതരണവും, ചികിത്സയും ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും.
എല്ലാ സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ചു കൊണ്ട് ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിൽ അവലോകനയോഗം നടന്നു. ക്ഷേത്രത്തിൽ പ്രത്യേകം ക്യൂ കോപ്ലക്സുകൾ, ദർശനത്തിനുള്ള ക്രമീകരണങ്ങൾ, സൗജന്യ ഭക്ഷണവിതരണം, ചികിത്സ, ആംബുലൻസ് സൗകര്യം തുടങ്ങിയവ സജ്ജമാക്കി യിട്ടുണ്ട്.
അമ്മയുടെ അനുഗ്രഹം തേടി ധന്യരാകാൻ മലയാളത്തിൻ്റെ മനം മാത്രമല്ല പുണ്യം ചെയ്യുന്ന കാർത്തിക നാളിൽ തുടിക്കുക. തമിഴ്നാട്, കർണ്ണാടക, ആന്ധ്രാ തുടങ്ങിയ മറുനാടുകളിൽ നിന്നും ഒട്ടനവധി ഭക്തരെത്തുന്നു.
24 ന് പുലർച്ചെ 4 ന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാർഥനയും തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിള ക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും, തുടർന്ന് നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡൻ്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂ തിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ ബഹു. സംസ്ഥാന ആഭ്യന്തരം, ജയിൽ, വിജിലൻസ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തല പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കുന്നതും, കുട്ടനാട് എം.എൽ എ ശ്രീ. റെജി ചെറിയാൻ ആമുഖപ്രഭാഷണവും, മാവേലിക്കര എം.പി. ശ്രീ.കൊടി ക്കുന്നിൽ സുരേഷ് പൊങ്കാലയുടെ സന്ദേശവും, ശ്രീ. മാന്നാർ അബ്ദുൾ ലത്തീഫ് മുഖ്യപ്രഭാഷണവും നടത്തും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.
11 ന് 500- ൽ അധികം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് 5 ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷത യിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ബഹു. കേരള നിയമസഭാ സ്പിക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല എം.എൽ.എ അഡ്വ. വർഗ്ഗീസ് മാമ്മൻ ആമുഖപ്രഭാഷണം നടത്തും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. അനൂപ് ആൻ്റണി വിശിഷ്ടാതിഥിയാരിക്കും. എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ.ഫാ. ജോസഫ് കളരിക്കൽ, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹ്രി എന്നിവർ മുഖ്യസന്ദേശവും, മുഖ്യ കാര്യ ദർശി രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കുകയും മുൻ പശ്ചിമബംഗാൾ ഗവർണ്ണർ ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ് കാർത്തിക സ്തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിർവഹിക്കും.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മഞ്ജു ജയകുമാർ, തലവടി പഞ്ചാ യത്ത് മെമ്പറുംമാരായ ശ്രീ. അജിത്ത് കുമാർ പിഷാരത്ത്, ശ്രീ. ഗോകുൽ ഗോപാ ലകൃഷ്ണൻ, ശ്രീമതി സുജിമോൾ, ശ്രീമതി മോളമ്മ, ശ്രീമതി അജ്ജു സന്തോഷ്, ABASS അഖിലേന്ത്യാ പ്രസിഡൻ്റ് അഡ്വ. ഡി. വിജയകുമാർ എന്നിവർ പങ്കെടുക്കും.
ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് ഉത്സവം ഡിസംബർ 16 മുതൽ 27 വരെ നടക്കും. ഡിസംബർ 18 നാണ് നാരീപൂജ. നാരീപുജ ഉദ്ഘാടനം ദേശീയ വനിത കമ്മീഷൻ അംഗം ശ്രീമതി നിവേദിത സുബ്രഹ്മണ്യൻ നിർവഹിക്കും. ഡിസംബർ 26 ന് കലശവും തിരുവാഭരണ ഘോഷയാത്രയും നടക്കും.മുഖ്യ കാര്യദർശി രാധാക്യ ഷണൻ നമ്പൂതിരി ,ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ജനറൽ കൺവീനർ അജിത്ത് പിഷാരത്ത് ഉത്സവകമ്മറ്റി സെക്രട്ടറി എം.പി രാജീവ്, വൈസ് പ്രസിഡന്റ് പി.കെ.സ്വാമി നാഥൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



