നെയ്യാർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയും ജലനിരപ്പ് മൂന്നാം ഘട്ട മുന്നറിയിപ്പ് പരിധി കടക്കുകയും ചെയ്ത സാഹചര്യത്തിൽ, ഇന്ന് (ഒക്ടോബർ 26) രാവിലെ 8 മണിക്ക് ഡാമിന്റെ നാല് ഷട്ടറുകളും 10 സെന്റിമീറ്റർ വീതം കൂടി ( നേരത്തെ ഉയർത്തിയ 40 സെന്റീമീറ്റർ ഉൾപ്പെടെ ആകെ 80 സെന്റീമീറ്റർ ) ഉയർത്തും.
ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നെയ്യാറിന്റെ തീരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ. എസ്. അറിയിച്ചു

