പ്രമുഖരുടെ കൊഴിഞ്ഞുപോക്ക് തടയാനാവാതെ സിപിഎം
കോടിയേരിയുടെ മുൻ വിശ്വസ്തനും കാസർഗോഡ് ഏരിയ കമ്മിറ്റി അംഗവുമായിരുന്ന എം രാഘവന് പുറമേ പി പി ദിവ്യയും പാർട്ടി വിടുന്നു.?
കനത്ത തോൽവിയോടെ ജനങ്ങൾ പ്രതിപക്ഷത്തേയ്ക്ക് പറഞ്ഞയയ്ച്ച സിപിഎമ്മിന് സമരകോലാഹലങ്ങളിൽ ശക്തമാകുവാൻ സാധിക്കുന്നുണ്ടെന്ന് വസ്തുതയാണ്. എന്നാൽ പ്രമുഖരുടെ കൊഴിഞ്ഞുപോക്കിൽ നടപടിയെടുക്കാൻ സാധിക്കാത്ത നേതൃത്വത്തെയും കാണാൻ സാധിക്കുന്നുണ്ട്. ഒരുകാലത്ത് പാർട്ടിയോട് എതിർപ്പുണ്ടായാൽ പോലും എല്ലാം സഹിച്ച് അതിൽ തന്നെ തുടരുന്ന നേതാക്കളെയും പാർട്ടി അണികളെയും കണ്ടിരുന്നതാണ്. അതിനുള്ള കാരണം,,, അന്നൊരാൾ പാർട്ടി വിടുകയോ പാർട്ടി മാറുകയോ എതിർപ്പറയിച്ച് പാർട്ടിക്കെതിരെ ശബ്ദിക്കുകയോ ചെയ്താൽ ആ വ്യക്തിയുടെ അവസ്ഥ വളരെ ദയനീയമായിരിക്കും.
അവന് ഫ്രഷ്ട് കൽപ്പിക്കും.. പാർട്ടി അവനെ ഒറ്റപ്പെടുത്തും.. അവന്റെ ആവശ്യങ്ങൾക്കായി ഒരോഫീസിൽ ചെന്നാൽ പോലും ഒരു സർട്ടിഫിക്കറ്റും അവനു ലഭ്യമാകില്ല. അതുമല്ലെങ്കിൽ അവൻ ആക്രമിക്കപ്പെടും.. ചിലപ്പോൾ മരണപ്പെട്ടേക്കാം.. അങ്ങനെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ പാർട്ടിക്കെതിരെ ശബ്ദിക്കാനോ തെറ്റ് ചൂണ്ടിക്കാട്ടാനോ ആരും ധൈര്യപ്പെടാറുമില്ല.. ഇന്ന് കാലം മാറി. ആവശ്യങ്ങൾക്കായി പാർട്ടി ഓഫീസുകളെ ആശ്രയിക്കുന്ന അവസ്ഥ മാറി. എല്ലാം വിരൽത്തുമ്പിലെത്തി. പാർട്ടി മാറി പോകുന്നവനെ വലയിട്ടു പിടിക്കുന്ന എതിർ പാർട്ടികളുടെ എണ്ണവും സ്വാധീനവും വർദ്ധിച്ചു. പണാധിപത്യം സമൂഹത്തിൽ പിടിമുറുക്കി.
എങ്കിലും കമ്മ്യൂണിസത്തിന്റെ ഗുണങ്ങളും സമൂഹത്തിൽ ആ പാർട്ടിയുടെ ആവശ്യകതയും മനസ്സിലാക്കി തുടരുന്ന അണികളിലും നേതാക്കളിലും വീണ്ടും കൊഴിഞ്ഞുപോക്ക് തുടരുന്നതാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്. പത്തുവർഷം ഭരണം ഉള്ളം കയ്യിലിട്ട് നടന്നപ്പോൾ തൂങ്ങി നിന്നവർക്ക് കനത്ത തോൽവിയിൽ ഇനി ഗുണമൊന്നും കിട്ടാനില്ല എന്നതാണോ അതോ പാർട്ടിയുടെ അവഗണന അസഹനീയമായപ്പോളാണോ തിരിച്ചറിവുണ്ടായതെന്ന സംശയം ബാക്കിയാവുന്നു.

