Tue Nov 03, 2026 8:47 pm
FLASH
സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      അമ്മത്തൊട്ടിലുകളിൽ കേരളപ്പിറവി: കേരവ്, പിറവ്      |      റഷ്യൻ യൂത്ത് ജ്യോഗ്രഫി ഒളിമ്പ്യാഡിൽ മലയാളി വിദ്യാർത്ഥികൾക്ക് വെങ്കല മെഡൽ തിളക്കം      |      ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; നിരക്കുകള്‍ കുറയും      |      “ഖുശ്പു”ഫസ്റ്റ് ലുക്കിൽതന്നെ തിളങ്ങി..      |      L368 അനൂപ് സത്യൻ -മോഹൻ ലാൽചിത്രംആരംഭിച്ചു.      |      
X

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗോപികയുടെ കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കി

Kerala / Flash / HOME / Latest News October 22, 2026


നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപികയുടെ കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നല്‍കി. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ജോണ്‍ എസ് റാല്‍ഫിന്റെ പേരാണ് കുടുംബം നിര്‍ദേശിച്ചിരിക്കുന്നത്
അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ എല്ലാം ചോദിച്ചുവെന്നും കേസില്‍ നീതി ലഭിക്കണമെന്നും ദേവികയുടെ അമ്മ സരിത പറഞ്ഞു. ഡിവൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ദേവികയുടെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

അതേസമയം വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിനെ സെന്‍ട്രല്‍ ജയിലേക്ക് മാറ്റണമെന്ന ആവശ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ബോസ്റ്റല്‍ സ്‌കൂള്‍ സൂപ്രണ്ട് നല്‍കിയ അപേക്ഷയാണ് കോടതി തള്ളിയത്. സുഹൈല്‍ സജീവ് അടക്കമുള്ള നാല് പ്രതികള്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കും. പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടികാണിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിരസിച്ചിരുന്നു.
വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പ്രതി സുഹൈല്‍ അപകടം നടക്കുന്ന സമയത്ത് മദ്യപിച്ചിരുന്നു. ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരം സ്ഥാപനമായ ഇഹ ഡിസൈന്‍സിന്റെ ഉടമയാണ് സുഹൈലിന്റെ കുടുംബം….