Thu Oct 22, 2026 3:39 am
FLASH
മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള മാർച്ച് 24 മുതൽ      |      തെരഞ്ഞെടുപ്പ് കമീഷണർമാരുടെ കത്ത് വിവാദം; രേഖകൾ പുറത്ത്, ഉള്ളടക്കം ഇനിയും രഹസ്യം      |      ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കൾക്ക് ജാമ്യം      |      കോവളത്തെ സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; സസ്പെൻഷൻ നടപടിയുമായി മേയർ      |      കുണ്ടറയിൽ അമ്മയ്ക്കും അഞ്ചുവയസ്സുകാരനും ഇടിമിന്നലേറ്റു; കുഞ്ഞിന് ദേഹമാസകലം പൊള്ളൽ      |      ദസറയ്ക്ക് പാറ്റയുടെ കോലം കത്തിക്കൽ; പരിഹാസവുമായി അഭിജീത് ദീപ്കെ, ‘ഫ്രീ പബ്ലിസിറ്റിക്ക് നന്ദി’      |      ആത്മഹത്യ.      |      തുലാവർഷം ശക്തമാകുന്നു; ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്      |      ഓപ്പറേഷൻ തൂഫാൻ: നിയമനടപടിക്കപ്പുറം ഒരു സാമൂഹിക ഉത്തരവാദിത്വം      |      എയ്ഡ്‌സ് വ്യാപനം: ജാഗ്രത കൈവിടരുത്      |      
X

തെരഞ്ഞെടുപ്പ് കമീഷണർമാരുടെ കത്ത് വിവാദം; രേഖകൾ പുറത്ത്, ഉള്ളടക്കം ഇനിയും രഹസ്യം

HOME / Flash / Latest News / National October 21, 2026

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ ഒഴിവാക്കി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാർ കത്തയച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ പുറത്ത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കത്തുകൾ കൈമാറിയതും തുടർനടപടികൾ സ്വീകരിച്ചതും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ കത്തുകളിലെ യഥാർഥ ഉള്ളടക്കം ഇനിയും ലഭ്യമായിട്ടില്ല.

തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് ജൂലൈ 29ന് കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചത്. ജൂലൈ 30ന് കത്തുകൾ സെക്രട്ടേറിയറ്റിൽ രജിസ്റ്റർ ചെയ്തു. ആഗസ്റ്റ് അഞ്ചോടെ കത്തുകൾ പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പിലെ ഉദ്യോഗസ്ഥർക്കും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഓഫിസിനും കൈമാറി.

സെപ്റ്റംബർ 24ന് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ഒക്ടോബർ 19നാണ് മറുപടി ലഭിച്ചത്. കമീഷണർമാരുടെ പത്തുപേജുള്ള കത്തുകളും കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ രണ്ടുപേജുള്ള മറുപടികളും രണ്ടുപേജുള്ള ഫയൽ കുറിപ്പുകളും ഉൾപ്പെടെ 14 പേജുകളാണ് രേഖകളിലുള്ളത്. 28 രൂപ ഫീസ് അടച്ചാൽ രേഖകളുടെ പകർപ്പ് ലഭ്യമാക്കാമെന്നാണ് അധികൃതർ അറിയിച്ചത്.

ജൂലൈ 28ന് പുറപ്പെടുവിച്ച ജോലി വിഭജന ഉത്തരവാണ് വിവാദത്തിന് ആധാരം. ഉത്തരവ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമീഷണർമാർ കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് വിവാദ ഉത്തരവ് മാറ്റിവെച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

എന്നാൽ, കത്തുകൾ ഒരു ഉദ്യോഗസ്ഥന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണെന്നും കമീഷന്റെ നയപരമായ കാര്യങ്ങളുമായോ ഐ.ടി വിഭാഗവുമായോ ബന്ധമില്ലെന്നുമാണ് സെപ്റ്റംബർ 26ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയത്.

കത്തുകളിലെ യഥാർഥ ഉള്ളടക്കം പുറത്തുവരാത്തതിനാൽ കമീഷണർമാർ ഉന്നയിച്ച പരാതികളുടെ വിശദാംശങ്ങൾ ഇനിയും വ്യക്തമായിട്ടില്ല. കത്തുകളുടെ അസ്തിത്വവും അവയുടെ കൈമാറ്റക്രമവും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതാണ് വിവരാവകാശ രേഖകൾ.

Tags: , ,