Thu Oct 22, 2026 3:40 am
FLASH
മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള മാർച്ച് 24 മുതൽ      |      തെരഞ്ഞെടുപ്പ് കമീഷണർമാരുടെ കത്ത് വിവാദം; രേഖകൾ പുറത്ത്, ഉള്ളടക്കം ഇനിയും രഹസ്യം      |      ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കൾക്ക് ജാമ്യം      |      കോവളത്തെ സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; സസ്പെൻഷൻ നടപടിയുമായി മേയർ      |      കുണ്ടറയിൽ അമ്മയ്ക്കും അഞ്ചുവയസ്സുകാരനും ഇടിമിന്നലേറ്റു; കുഞ്ഞിന് ദേഹമാസകലം പൊള്ളൽ      |      ദസറയ്ക്ക് പാറ്റയുടെ കോലം കത്തിക്കൽ; പരിഹാസവുമായി അഭിജീത് ദീപ്കെ, ‘ഫ്രീ പബ്ലിസിറ്റിക്ക് നന്ദി’      |      ആത്മഹത്യ.      |      തുലാവർഷം ശക്തമാകുന്നു; ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്      |      ഓപ്പറേഷൻ തൂഫാൻ: നിയമനടപടിക്കപ്പുറം ഒരു സാമൂഹിക ഉത്തരവാദിത്വം      |      എയ്ഡ്‌സ് വ്യാപനം: ജാഗ്രത കൈവിടരുത്      |      
X

കുണ്ടറയിൽ അമ്മയ്ക്കും അഞ്ചുവയസ്സുകാരനും ഇടിമിന്നലേറ്റു; കുഞ്ഞിന് ദേഹമാസകലം പൊള്ളൽ

HOME / Flash / GLOBAL / Kerala / Latest News October 20, 2026

കൊല്ലം: വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയ്ക്കും അഞ്ചുവയസ്സുകാരനായ മകനും ഇടിമിന്നലേറ്റു. കുണ്ടറ നെടുമ്പന പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റു. ശ്രീദേവിയുടെ വയറിന്റെ ഭാഗത്തും പൊള്ളലുണ്ട്. ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിമിന്നലിൽ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും വൈദ്യുത വയറുകൾ കത്തിനശിക്കുകയും ചെയ്തു. വീടിന്റെ ചുവരിനും കിണറിനും കേടുപാടുകൾ സംഭവിച്ചു.

ശ്രീദേവിയും ആദിദേവും മറ്റു രണ്ടു മക്കളും ഭർതൃമാതാവ് നന്ദിനിക്കൊപ്പം വീട്ടിലെ മുൻവശത്തെ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയപ്പോഴാണ് ശക്തമായ ഇടിയും മിന്നലുമുണ്ടായത്. ഇരുവരുടെയും നിലവിളി കേട്ട് നന്ദിനിയും മറ്റു മക്കളും അടുക്കളയിലെത്തിയപ്പോഴാണ് അമ്മയെയും കുഞ്ഞിനെയും നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടത്.

ബഹളം കേട്ടെത്തിയ അയൽവാസികളും ബന്ധുക്കളും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആദ്യം നെടുമ്പന ടി.ബി. ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായതിനെത്തുടർന്നാണ് തിരുവനന്തപുരത്തെ എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റിയത്.

ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടിയും മിന്നലും ശക്തമായി തുടർന്നു. ഏതാനും നാൾ മുമ്പും ഇതേ പ്രദേശത്തെ ഒരു വീട്ടിൽ ഇടിമിന്നലേറ്റിരുന്നതായി പഞ്ചായത്തംഗം നിസാമോൾ അറിയിച്ചു.

Tags: , , ,