Thu Oct 22, 2026 3:40 am
FLASH
മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള മാർച്ച് 24 മുതൽ      |      തെരഞ്ഞെടുപ്പ് കമീഷണർമാരുടെ കത്ത് വിവാദം; രേഖകൾ പുറത്ത്, ഉള്ളടക്കം ഇനിയും രഹസ്യം      |      ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കൾക്ക് ജാമ്യം      |      കോവളത്തെ സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; സസ്പെൻഷൻ നടപടിയുമായി മേയർ      |      കുണ്ടറയിൽ അമ്മയ്ക്കും അഞ്ചുവയസ്സുകാരനും ഇടിമിന്നലേറ്റു; കുഞ്ഞിന് ദേഹമാസകലം പൊള്ളൽ      |      ദസറയ്ക്ക് പാറ്റയുടെ കോലം കത്തിക്കൽ; പരിഹാസവുമായി അഭിജീത് ദീപ്കെ, ‘ഫ്രീ പബ്ലിസിറ്റിക്ക് നന്ദി’      |      ആത്മഹത്യ.      |      തുലാവർഷം ശക്തമാകുന്നു; ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്      |      ഓപ്പറേഷൻ തൂഫാൻ: നിയമനടപടിക്കപ്പുറം ഒരു സാമൂഹിക ഉത്തരവാദിത്വം      |      എയ്ഡ്‌സ് വ്യാപനം: ജാഗ്രത കൈവിടരുത്      |      
X

തുലാവർഷം ശക്തമാകുന്നു; ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്

Flash / Kerala / Latest News October 18, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒക്ടോബർ 18 മുതൽ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആറു ജില്ലകളിലും നാളെ ഏഴു ജില്ലകളിലുമാണ് ജാഗ്രതാ നിർദേശം.

ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും മുന്നറിയിപ്പുണ്ട്.

ഒക്ടോബർ 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 21ന് തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. മുന്നറിയിപ്പുള്ള ദിവസങ്ങളിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags: , , , ,