Tue Aug 04, 2026 11:26 am
FLASH
X

തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ തുടരും

HOME / Kerala / Latest News August 4, 2026

തിരുവനന്തപുരം: തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് അനുകൂല സാഹചര്യം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പൊതുവെ മിതമായ മഴ ലഭിക്കുമെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും പ്രാദേശികമായി മേഘങ്ങൾ രൂപപ്പെടുന്നതുമൂലം ചില പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഇത്തരം സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Tags: , , , , , , , , , , , , , , , , , , ,