Thu Nov 05, 2026 8:26 am
FLASH
അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      അമ്മത്തൊട്ടിലുകളിൽ കേരളപ്പിറവി: കേരവ്, പിറവ്      |      റഷ്യൻ യൂത്ത് ജ്യോഗ്രഫി ഒളിമ്പ്യാഡിൽ മലയാളി വിദ്യാർത്ഥികൾക്ക് വെങ്കല മെഡൽ തിളക്കം      |      ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; നിരക്കുകള്‍ കുറയും      |      “ഖുശ്പു”ഫസ്റ്റ് ലുക്കിൽതന്നെ തിളങ്ങി..      |      
X

തിരുവനന്തപുരം മെഡിക്കൽ കോളജ് ജംഗ്ഷന് കാൽനട മേൽപാലം; മെട്രോ പാത അതിന് മുകളിലൂടെ കടക്കും

Kerala / Latest News August 4, 2026

തിരുവനന്തപുരം: മെഡിക്കൽ കോളജ് ജംഗ്ഷനിൽ കാൽനട യാത്രക്കാരുടെ സുരക്ഷയും ഗതാഗത സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി പുതിയ കാൽനട മേൽപാലം (ഫുട് ഓവർ ബ്രിഡ്ജ്) നിർമ്മിക്കാൻ നടപടി തുടങ്ങി. നിർദിഷ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ പാത ഈ കാൽനട മേൽപാലത്തിന് മുകളിലൂടെ കടന്നുപോകുന്ന തരത്തിലാണ് രൂപകൽപ്പന.

കാൽനട മേൽപാലത്തിന്റെയും മെട്രോ പാതയുടെയും ഉയരവും ഘടനയും പരസ്പരം യോജിക്കുന്ന രീതിയിൽ രൂപരേഖ തയ്യാറാക്കാനാണ് തീരുമാനം. ഭാവിയിൽ മെട്രോ നിർമാണത്തിനോ യാത്രക്കാർക്കോ തടസ്സമുണ്ടാകാതിരിക്കാൻ ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങളും ഉൾപ്പെടുത്തും.

മെഡിക്കൽ കോളജ് ജംഗ്ഷനിലെ കനത്ത ഗതാഗതക്കുരുക്കിനിടയിൽ ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ റോഡ് മുറിച്ചുകടക്കുന്ന സാഹചര്യത്തിൽ, കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മെട്രോ പദ്ധതിയുമായി ഏകോപിപ്പിച്ചുള്ള ഈ നീക്കം പ്രദേശത്തെ ഗതാഗത സംവിധാനത്തിന് കൂടുതൽ കാര്യക്ഷമത നൽകുമെന്നാണ് പ്രതീക്ഷ.

Tags: , , , , , , , , , , , , , , , , , , ,