Thu Nov 05, 2026 8:26 am
FLASH
അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      അമ്മത്തൊട്ടിലുകളിൽ കേരളപ്പിറവി: കേരവ്, പിറവ്      |      റഷ്യൻ യൂത്ത് ജ്യോഗ്രഫി ഒളിമ്പ്യാഡിൽ മലയാളി വിദ്യാർത്ഥികൾക്ക് വെങ്കല മെഡൽ തിളക്കം      |      ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; നിരക്കുകള്‍ കുറയും      |      “ഖുശ്പു”ഫസ്റ്റ് ലുക്കിൽതന്നെ തിളങ്ങി..      |      
X

വേനലിൽ കത്തിക്കരിഞ്ഞ് കേരളം; വൈദ്യുതിയുടെ വരവിലും പോക്കിലും ചുട്ടുപൊള്ളി വീടകങ്ങൾ; ലോഡ് താങ്ങാനാവാതെ വൈദ്യുതി ലൈനുകൾ

HOME / Kerala April 27, 2026

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നതിനിടയിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനജീവിതം ദുസ്സഹമാക്കുന്നു. വീടുകളിലും ഓഫീസുകളിലും ഫാനോ എ.സിയോ ഇല്ലാതെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിലും, പലയിടങ്ങളിലും വൈദ്യുതി വരവും പോക്കും പതിവായിരിക്കുകയാണ്.

ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം പ്രതീക്ഷിച്ചതിലും 25 ശതമാനം വർദ്ധിച്ചതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ലൈനുകളുടെ ശേഷിക്കപ്പുറം ലോഡ് കൂടുമ്പോൾ വൻ അപകടങ്ങൾ ഒഴിവാക്കാനായി സംവിധാനങ്ങൾ സ്വമേധയാ ഓഫാകുന്നതാണ് ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സത്തിന് പിന്നിലെന്ന് അധികൃതർ.

ഓവർലോഡ് കാരണം ലൈനുകൾ ചൂടായി ഉരുകി പൊട്ടി വീഴുന്നത് തടയാനാണ് ഈ മുൻകരുതൽ നടപടി. രാത്രികാലങ്ങളിൽ ഉണ്ടാകുന്ന ഇത്തരം അപ്രഖ്യാപിത നിയന്ത്രണങ്ങൾ പലയിടങ്ങളിലും സെക്ഷൻ ഓഫീസുകളിൽ പൊതുജനങ്ങളും ജീവനക്കാരും തമ്മിലുള്ള വാക്കുതർക്കങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുന്നുണ്ട്.

സബ് സ്റ്റേഷനുകളിലേക്ക് എത്തുന്ന പ്രധാന ലൈനുകളിൽ ഓവർലോഡ് അനുഭവപ്പെടുമ്പോൾ ഗ്രിഡ് തകരാതിരിക്കാൻ ഓരോ 11 കെ.വി ഫീഡറിലും 15 മിനിറ്റ് വീതം നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. അല്ലാത്തപക്ഷം 110 കെ.വി, 220 കെ.വി ലൈനുകൾ തകരാറിലാകുകയും കേരളം മുഴുവൻ ഇരുട്ടിലാകുന്ന വലിയൊരു തകർച്ചയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യുമെന്ന് അധികൃതർ.

ഈ സാഹചര്യം ഒഴിവാക്കാൻ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് കർശനമായ സഹകരണം കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നു. രാത്രി ആറുമണി മുതൽ 12 മണിവരെയുള്ള സമയത്ത് അനാവശ്യമായ ലൈറ്റുകൾ ഓഫാക്കുക, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാതിരിക്കുക, മോട്ടോർ പ്രവർത്തിപ്പിക്കാതിരിക്കുക, ഫ്രിഡ്ജ് ഓഫ് ചെയ്യുക തുടങ്ങിയ ലളിതമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ. ഇത്തരം സഹകരണം ഉണ്ടായാൽ മാത്രമേ നിലവിലെ വൈദ്യുതി വിതരണ സംവിധാനം തകരാറില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ എന്നും കെ.എസ്.ഇ.ബി.

Tags: , , , ,