Mon Dec 23, 2024 3:29 am
FLASH
X
booked.net

അടിത്തട്ടല്ല ബിജെപിയുടെ മേല്‍ക്കൂരയ്ക്കാണ് പ്രശ്‌നം: എന്‍ ശിവരാജന്‍

Kerala / News November 24, 2024

പാലക്കാട്: പാലക്കാട് ബിജെപിയില്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയർന്നു വരുന്നു. ബിജെപിയുടെ അടിത്തറയ്ക്കല്ല മേല്‍ക്കൂരയ്ക്കാണ് പ്രശ്‌നമെന്ന് ബിജെപി ദേശീയകൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ അഭിപ്രായപ്പെട്ടു. മേല്‍ക്കൂര മാറ്റി, അടിത്തട്ട് ശരിയാക്കി ഇനിയുള്ള തിരഞ്ഞെടുപ്പുകളെ ബിജെപി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് പോയതുകൊണ്ട് ബിജെപിക്ക് ക്ഷീണമുണ്ടായിട്ടില്ല’, 2026ല്‍ പാലക്കാട് മറ്റൊരു ഫലമായിരിക്കും ഉണ്ടാകുക. നഗരസഭ പിടിച്ചെടുക്കാമെന്നത് കോണ്‍ഗ്രസിന്റെ മോഹം മാത്രമാണ്. എന്‍ ശിവരാജന്‍ പറഞ്ഞു.