Mon Dec 23, 2024 3:11 am
FLASH
X
booked.net

ലെ​ബ​ന​നി​ലെ വാ​ക്കി​ടോ​ക്കി സ്‌ഫോ​ട​നം;മരണം 20; അടിയന്തര യോഗം വിളിച്ച് ഐക്യരാഷ്ട്ര സഭ.

News / World September 19, 2024

ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20 ആയി. 450 പേർക്ക് പരുക്കേറ്റു. പേജർ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചതിന് പിന്നാലെയാണ് സ്ഫോടന പരമ്പര ഉണ്ടായത്. ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതായി റിപ്പോർട്ട്.

അ​ഞ്ച് ​മാ​സം​ ​മു​മ്പ് ​കൊ​ണ്ടു​വ​ന്ന​ ​വാ​ക്കി​ടോ​ക്കി​ക​ളാ​ണ് ​പൊ​ട്ടി​ത്തെ​റി​ച്ച​ത്.ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പൊ​ട്ടി​ത്തെ​റി​ച്ച​ ​പേ​ജ​റു​ക​ൾ​ക്കൊ​പ്പം​ ​എ​ത്തി​ച്ച​താ​ണ് ​വാ​ക്കി​ ​ടാ​ക്കി​കൾ​​ പേ​ജ​റു​ക​ളി​ൽ​ ​സ്ഫോ​ട​ക​ ​വ​സ്തു​ ​വ​ച്ച് ​മെ​സേ​ജ് ​അ​യ​ച്ചാ​ണ് ​ ​ഇ​സ്ര​യേ​ൽ​ ​ചാ​ര​സം​ഘ​ട​ന​യാ​യ മോ​സാ​ദ് ​സ്ഫോ​ട​ന​ങ്ങ​ൾ​ ​ന​ട​ത്തി​യ​ത്.

അതിനിടെ ലെബനനിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എൻ തീരുമാനിച്ചിരിക്കുന്നത്. ലെബനനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചർച്ച ചെയ്യാൻ ആണ് യോഗം ചേരുന്നതെന്ന് യു എൻ വ്യക്തമാക്കി. സാധാരണക്കാർ ഉപയോഗിക്കുന്ന വസ്തുക്കൾ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.