Sat Nov 21, 2026 8:09 pm
FLASH
മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലെ തർക്കം; പരാതി നൽകുന്നതിനെ ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ      |      വോട്ടുകൊള്ളയ്ക്കെതിരെ വനിതാ മുന്നേറ്റം; ലോക്ഭവന് മുന്നിൽ പ്രതിഷേധക്കടലായി മഹിളാ കോൺഗ്രസിന്റെ കേരള ജന്തർ മന്ദർ      |      സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ പ്രതിദിനം മിന്നൽ പരിശോധന; വീഴ്ചകൾ കണ്ടെത്തി അടിയന്തര നടപടി ഉറപ്പാക്കണം: മന്ത്രി കെ. മുരളീധരൻ      |      ടി.എം.സി. വിഷന്‍ ഡോക്യുമെന്‍റിന്‍റെ അടിസ്ഥാനത്തില്‍ വികസന പരിപാടി തയ്യാറാക്കും: മന്ത്രി സി.പി. ജോണ്‍      |      ശബരിമല തീർത്ഥാടകർക്ക് തദ്ദേശ് വകുപ്പിന്റെ’ശരൺ’ (SARAN) ആപ്പ്      |      ഓപ്പറേഷന്‍ തൂഫാന്‍:അറസ്റ്റിലായവരുടെ എണ്ണം 16803.കേസുകളുടെ എണ്ണം 15545 ആയി      |      ചക്കുളത്തുകാവിൽ പൊങ്കാല ഒരുക്കങ്ങൾ പൂർത്തിയായി      |      ലഹരിക്കെതിരെ കുട്ടികളെ അണിനിരത്തി എക്സ്പ്രസ്സ് വാർത്ത      |      ന്യൂജൻ എഴുത്തും വായനയും      |      ബിജെപിയിൽ നിന്ന് പത്മിനി തോമസ് രാജിവെച്ചു; രാജിക്കത്ത് രാജീവ് ചന്ദ്രശേഖരന് കൈമാറി      |      
X

മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലെ തർക്കം; പരാതി നൽകുന്നതിനെ ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ

HOME / Flash / Kerala / Latest News November 21, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കത്തിൽ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മന്ത്രിസഭയിലെ ഏറ്റുമുട്ടൽ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെങ്കിൽ പിന്നെ എന്തിനാണ് പരാതിയുമായി പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. സൗന്ദര്യം ആസ്വദിച്ചാൽ പോരേയെന്നും പരസ്പരം കഴുത്തിനു പിടിച്ച് എത്രനാൾ മുന്നോട്ടുപോകുമെന്നും ഗോവിന്ദൻ പരിഹസിച്ചു.

കേരളം ഭരിക്കുന്നത് പവർ ഗ്രൂപ്പാണെന്നും മന്ത്രിസഭയ്ക്കുള്ളിൽ പരസ്പര വിശ്വാസമില്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിസഭയിലെ ഏറ്റുമുട്ടൽ മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. ആറുമാസംകൊണ്ട് സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടായെന്നും ഈ സാഹചര്യം ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടുകൊണ്ടുപോകുന്ന അവസ്ഥയാണിതെന്നും ഗോവിന്ദൻ വിമർശിച്ചു.

കോൺഗ്രസിൽ കെ.സി. പക്ഷം, വി.ഡി. പക്ഷം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി പാർട്ടി പിരിഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കെപിസിസി പ്രസിഡന്റിനും വർക്കിങ് പ്രസിഡന്റിനുമെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്നു. സൈബർ ആക്രമണങ്ങളിൽ ഏറെയും കെ.സി. പക്ഷത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്നെ പരാതിയുമായി ഹൈക്കമാൻഡിലേക്ക് പോകുന്ന സാഹചര്യമാണുള്ളതെന്നും ഗോവിന്ദൻ പരിഹസിച്ചു.

രാഹുൽ ഗാന്ധിയുടെ സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് മെറ്റയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതിനെയും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ എന്താണ് നടക്കുന്നതെന്നും സർക്കാർ സംവിധാനം ഉപയോഗിച്ച് എതിരാളികളുടെ പോസ്റ്റുകൾ നീക്കം ചെയ്യുകയാണെന്നുമുള്ള കോൺഗ്രസ് ആരോപണങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

കോൺഗ്രസ്–ബിജെപി ബന്ധം ഒരു മാപ്പുകൊണ്ട് തീരാവുന്നതാണെന്നും ഇരുവിഭാഗങ്ങൾക്കും പരസ്പരം സഹകരിക്കുന്നതിൽ പ്രയാസമില്ലെന്നും ഗോവിന്ദൻ ആരോപിച്ചു. പിഎം ശ്രീ കരാർ ഒപ്പിടൽ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശിവൻകുട്ടിയുടെ അഭിപ്രായം തള്ളുന്നുണ്ടോയെന്ന ചോദ്യത്തിന്, അടഞ്ഞ അധ്യായമെന്ന പ്രതികരണത്തിൽ എല്ലാമുണ്ടെന്നായിരുന്നു മറുപടി.

വൈദ്യുതി കരാർ, വിഇഎച്ച് ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്നും 12.55 രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയതെന്നും യഥാർഥ വില മൂന്ന് രൂപയാണെന്നും ഗോവിന്ദൻ ആരോപിച്ചു. ഇടപാടിൽ അഴിമതിയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘപരിവാർ ശക്തികൾക്ക് സ്കൂളുകളിൽ പ്രവേശിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയായാണ് മയിൽപ്പീലി സ്കോളർഷിപ്പിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന് കീഴടങ്ങിയ ശേഷമാണ് പദ്ധതി പിൻവലിച്ചതെന്ന് മന്ത്രി പറയുന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

Tags: , ,