Sat Nov 21, 2026 8:10 pm
FLASH
മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലെ തർക്കം; പരാതി നൽകുന്നതിനെ ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ      |      വോട്ടുകൊള്ളയ്ക്കെതിരെ വനിതാ മുന്നേറ്റം; ലോക്ഭവന് മുന്നിൽ പ്രതിഷേധക്കടലായി മഹിളാ കോൺഗ്രസിന്റെ കേരള ജന്തർ മന്ദർ      |      സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ പ്രതിദിനം മിന്നൽ പരിശോധന; വീഴ്ചകൾ കണ്ടെത്തി അടിയന്തര നടപടി ഉറപ്പാക്കണം: മന്ത്രി കെ. മുരളീധരൻ      |      ടി.എം.സി. വിഷന്‍ ഡോക്യുമെന്‍റിന്‍റെ അടിസ്ഥാനത്തില്‍ വികസന പരിപാടി തയ്യാറാക്കും: മന്ത്രി സി.പി. ജോണ്‍      |      ശബരിമല തീർത്ഥാടകർക്ക് തദ്ദേശ് വകുപ്പിന്റെ’ശരൺ’ (SARAN) ആപ്പ്      |      ഓപ്പറേഷന്‍ തൂഫാന്‍:അറസ്റ്റിലായവരുടെ എണ്ണം 16803.കേസുകളുടെ എണ്ണം 15545 ആയി      |      ചക്കുളത്തുകാവിൽ പൊങ്കാല ഒരുക്കങ്ങൾ പൂർത്തിയായി      |      ലഹരിക്കെതിരെ കുട്ടികളെ അണിനിരത്തി എക്സ്പ്രസ്സ് വാർത്ത      |      ന്യൂജൻ എഴുത്തും വായനയും      |      ബിജെപിയിൽ നിന്ന് പത്മിനി തോമസ് രാജിവെച്ചു; രാജിക്കത്ത് രാജീവ് ചന്ദ്രശേഖരന് കൈമാറി      |      
X

ഓപ്പറേഷന്‍ തൂഫാന്‍:അറസ്റ്റിലായവരുടെ എണ്ണം 16803.കേസുകളുടെ എണ്ണം 15545 ആയി

Kerala / Flash / HOME / Latest News November 21, 2026

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 16803 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 65 കേസുകളിലായി 65 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 15545 ആയി. ഇതുവരെ 30556.083 ഗ്രാം എം.ഡി.എംഎയും 2058.493 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 19 കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 46 കേസുകളും കോട്പ പ്രകാരം 28 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 0.024 ഗ്രാം എം.ഡി.എംഎയും 1.062 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 28 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 12413 ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 8566 ബോധവത്ക്കരണ പരിപാടികളും നടത്തി.ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Tags: , ,