Sun Nov 22, 2026 3:38 am
FLASH
മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലെ തർക്കം; പരാതി നൽകുന്നതിനെ ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ      |      വോട്ടുകൊള്ളയ്ക്കെതിരെ വനിതാ മുന്നേറ്റം; ലോക്ഭവന് മുന്നിൽ പ്രതിഷേധക്കടലായി മഹിളാ കോൺഗ്രസിന്റെ കേരള ജന്തർ മന്ദർ      |      സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ പ്രതിദിനം മിന്നൽ പരിശോധന; വീഴ്ചകൾ കണ്ടെത്തി അടിയന്തര നടപടി ഉറപ്പാക്കണം: മന്ത്രി കെ. മുരളീധരൻ      |      ടി.എം.സി. വിഷന്‍ ഡോക്യുമെന്‍റിന്‍റെ അടിസ്ഥാനത്തില്‍ വികസന പരിപാടി തയ്യാറാക്കും: മന്ത്രി സി.പി. ജോണ്‍      |      ശബരിമല തീർത്ഥാടകർക്ക് തദ്ദേശ് വകുപ്പിന്റെ’ശരൺ’ (SARAN) ആപ്പ്      |      ഓപ്പറേഷന്‍ തൂഫാന്‍:അറസ്റ്റിലായവരുടെ എണ്ണം 16803.കേസുകളുടെ എണ്ണം 15545 ആയി      |      ചക്കുളത്തുകാവിൽ പൊങ്കാല ഒരുക്കങ്ങൾ പൂർത്തിയായി      |      ലഹരിക്കെതിരെ കുട്ടികളെ അണിനിരത്തി എക്സ്പ്രസ്സ് വാർത്ത      |      ന്യൂജൻ എഴുത്തും വായനയും      |      ബിജെപിയിൽ നിന്ന് പത്മിനി തോമസ് രാജിവെച്ചു; രാജിക്കത്ത് രാജീവ് ചന്ദ്രശേഖരന് കൈമാറി      |      
X

ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു : ഇനി വൃത ശുദ്ധിയുടെ നാളുകൾ

Kerala / Flash / HOME / Latest News November 20, 2026

പൊങ്കാല 24 ന്

ചക്കുളത്തുകാവ്: പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാലയുടെ വരവറിയിച്ച് നിലവറദീപം വെള്ളിയാഴ്ച തെളിഞ്ഞു .തുടർന്ന് വിളംബര ഘോഷയാത്രയും നടന്നു.രാവിലെ 4.30 ന് വിശേഷാൽ പൂജകളോടെ ചടങ്ങുകൾ ആരംഭിച്ചു. 9 .30ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃുത്വത്തിൽ മുഖ്യകാര്യദർശി രാധാക്യഷ്ണൻ നമ്പൂതിരി നിലവറ ദീപം തെളിച്ചു. തുടർന്ന് നടന്ന ഭക്തജന സംഗമവും ക്ഷേത്രനടയിലെ ദീപ പ്രകാശനവും ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കുട്ടനാട് എം എൽ എ റെജി ചെറിയാൻ അധ്യക്ഷത വഹിച്ചു.

പൊങ്കാല വിളംബര ഘോഷയാത്ര ഉദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബാബു വലിയവീടൻ നിർവ്വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി മുഖ്യ അഥിതി ആരുന്നു.തലവടി ജനപതിനിധികളായ ഗോകുൽ ഗോപാലകൃഷ്ണൻ, ബി.രമേശ് കുമാർ, മണിദാസ് വാസു,സുരേഷ് കാവുംഭാഗം എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വിളംബര ഘോഷയായ്ക്ക് മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പുതിരി,ഹരികുട്ടൻ നമ്പൂതിരി,രമേശ് ഇളമൺ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.

ജനറൽ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡൻ്റ് സന്തോഷ് ഗോകുലം, വൈസ് പ്രസിഡൻ്റ് പി.കെ സ്വാമിനാഥൻ, സെക്രട്ടറി എം.വി രാജീവ്, വാളൻ്റിയർ ക്യാപ്റ്റൻ കെ. എസ് ബിനു എന്നിവർ നേതൃത്വം നൽകി.

Tags: , ,